കാഞ്ഞിരപ്പള്ളി: ‘എന്തൊരു ചൂട് ദേഹമാകെ ചുട്ടുപൊള്ളുന്നു രാവും പകലും അന്തരീ ക്ഷത്തിലെ ചൂടാകെ ഉയർന്നു പൊങ്ങിയതോടെ നാട്ടിൽ പുറങ്ങളിലും നഗരപ്രദേശങ്ങ ളിലും നാലാൾ കൂടുന്നിടത്ത് സംഭാഷണം ഇതു മാത്രം.

ചുടു കനത്തതോടെ വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റിന്റെ നേതൃത്വ ത്തിൽ മോരും വെള്ളം വിതരണം തുടങ്ങി. സംഘടനയുടെ കാഞ്ഞിരപ്പള്ളി ഏരിയാ പ്ര സിഡണ്ട് പി എ ഇർഷാദ് ഉൽഘാടനം ചെയ്തു സെക്രട്ടറി ഹരി സംസാരിച്ചു .ഡിവൈ എഫ്ഐ, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് എന്നി വയുടെ നേതൃ ത്വത്തിൽ ലോറികളിൽ ടാങ്കറുകൾ ഘടിപ്പിച്ച് ചില കേന്ദ്രങ്ങളിൽ കുടിവെള്ളമെത്തിച്ചു നൽകുന്നുണ്ട്.
ചുടു കനത്തതോടെ ശീതളപാനീയങ്ങൾക്ക് വിൽപ്പനയേറി. പാതയോരങ്ങളിൽ കുലുക്കി സർബത്ത്, മോരും വെള്ളം, സംഭാരം, സോഡാ നാരങ്ങാവെള്ളം, വിവിധ തരം ജ്യൂസുക ൾ, കരിമ്പിൻ ജ്യൂസ്, കുപ്പിവെള്ളം, സോഡാ തുടങ്ങിയവയുടെ വിൽപ്പന ഏറിയിട്ടുണ്ട്. ചൂടു കനത്തതോടെ പകൽസമയത്തെ യാത്രക്കാരുടെ എണ്ണം കുറവായതു് കെ എസ് ആർ ടി സി – സ്വകാര്യ ബസ്സുകളുടെ വരുമാനത്തെ ബാധിച്ചു തുടങ്ങി. ഫാനുകൾ, എയർ ക ണ്ടീഷണറുകൾ, കൂളറുകൾ എന്നിവയുടെ വില്പന കൂടിയിട്ടുണ്ട്.
കിണറുകളിലെ വെള്ളത്തിന്റെ അളവു കുറഞ്ഞതോടെ വെള്ളം കോരലിന് പലയിടങ്ങ ളിലും നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞു. കനത്ത ചൂട് തുടരുന്നതോടെ വാട്ടർ അതോറി ട്ടിയുടേയും ത്രിതല പഞ്ചായത്തുകളുടേയും ജലവിതരണ പദ്ധതികളുടേയും ജലസോ ത്രസുകൾ ഓരോന്നായി വറ്റി കൊണ്ടിരിക്കുകയാണ്. ഇനിയും ചൂടു കനക്കുന്നതോടെ ഇതിൽ നിന്നുമുള്ള ജലവിതരണം നിലയ്ക്കുന്ന സ്ഥിതിയാണ്.
അന്തരീക്ഷ ഊഷ്മാവ് ഇനിയുള്ള ദിവസങ്ങളിലും ഉയരുമെന്ന ദുരന്തനിവാരണ സമിതി യുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെ ജനങ്ങളാകെ ബുദ്ധിമുട്ടിലായി. ഇക്കുറി വേനൽ മഴ വേണ്ട വിധം ചെയ്യാതെ വന്നതോടെ കുളങ്ങളിലും കിണറുകളിലും ആറുകളിലും തോടുകളിലും വെള്ളത്തിന്റെ അളവ് ദിനംപ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കുടി ക്കുവാനും കുളിക്കുവാനും വസ്ത്രങ്ങൾ അലക്കുവാനും വെള്ളം തേടിയുള്ള അലച്ചിൽ തുടരുകയാണ്.ഇത് മുതലാക്കുവാൻ കുടിവെള്ള കച്ചവടക്കാർ സജീവമായി രംഗത്തു ണ്ട്.
ഇതിന്റെ വില നിയന്ത്രിക്കുവാനോ ഗുണം പരിശോധിക്കുവാനോ യാതൊരു സംവിധാന വുമില്ല.ഡിവൈഎഫ്ഐ, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് എന്നി വയുടെ നേതൃത്വത്തിൽ ലോറികളിൽ ടാങ്കറുകൾ ഘടിപ്പിച്ച് ചില കേന്ദ്രങ്ങളിൽ കുടിവെ ള്ളമെത്തിച്ചു നൽകുന്നുണ്ട്.