വ്യാപാരി വ്യവസായി ഏകോപന സമിതി ആറാംതീയതി നടത്തുന്ന കടയടപ്പ് സമര ത്തിൽ നിന്നും വ്യാപാരി വ്യവസായി സമിതി വിട്ടുനിൽക്കുo.

കോവിഡിന്റെ രണ്ടാംവരവ് വ്യാപാര മേഖലയെ ബാധിച്ചു കട തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ സദാനങ്ങളെല്ലാം തന്നെ നശിച്ചു പോകുന്ന സാഹചര്യം നിലനിൽ ക്കെ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന കടയടപ്പ് സമറാം അനാവ ശ്യമെന്നു വ്യാപാരി വ്യവസായി സമിതി.

സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളുടെ അടിസ്ഥാനത്തിലാണ് സമിതി അംഗങ്ങൾ ഇതുവരെയും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചത് ഇപ്പോൾ ടി പി ആർ അളവ് കുറവുള്ള മേഖലകളിൽ ചില സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി സർക്കാർ തന്നിട്ടുണ്ട് വ്യാപാരികൾ കട തുറക്കാൻ വേണ്ടി ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ കടയടപ്പ് സമരം വെച്ച് പ്രഹസനമാണന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിഅംഗവും കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രെസിഡന്റുമായ കെ സ് ഷാനവാസ് അറിയിച്ചു