തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെപ്പറ്റി വോട്ടർമാർക്കുള്ള ബോധവൽക്കരണവുമായി കാ ഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വോട്ടോറിക്ഷ പര്യടനം തുടങ്ങി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലാണ് ചൊവ്വ ബുധൻ ദിവസങ്ങളിൽ വോട്ടോറിക്ഷ പര്യടനം നടത്തുന്നത്.പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 29,30 തിയതികളിലാണ് പര്യടനം.

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ തഹസീൽദാർ മധുസൂദനൻ നായർ ഫ്ളാഗ് ഓഫ് ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽ സക്കീർ ടി എച്ചും താലൂക്കോഫീസ് ജീവനക്കാരും പങ്കെടുത്തു. ഇ വി എം വിവി പാറ്റ് സംവിധാനം പരിചയപ്പെടുത്താ നുള്ള സൗകര്യവും കാഞ്ഞിരപ്പള്ളി താലൂക്കോഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ 5 വരെ വോട്ടർമാർക്ക് ഇത് പ്രയോജനപ്പെടുത്താമെന്ന് തഹസീൽദാർ അറിയിച്ചു.