കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ മുന്‍കാല ദേശിയ വോളിബോള്‍ താരങ്ങള്‍ നേ തൃത്വം നല്‍കുന്ന സംഘടനയായ വോളിഫ്രണ്ട്‌സ് പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കു ക ലക്ഷ്യമിട്ട് 13 മുതല്‍ 18 വരെ പ്രായവും 165  സെന്റീമീറ്റര്‍ ഉയരവുമുള്ള ആണ്‍കുട്ടി കള്‍ക്ക് വോളിബോള്‍ പരിശീലനം നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ മൂന്നു മുതല്‍ മെയ് 3 വരെയാണ് സമ്മര്‍കോച്ചിംങ് ക്യാമ്പ് നടത്തുന്നത്.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്‌പോര്‍ട്‌സ് കിറ്റുമായുമായി ഏപ്രില്‍ മൂന്നിനു രാ വിലെ ഏഴിനു പേട്ട ഗവ.ഹൈസ്‌കൂളിലെത്തണം. 2009 മുതല്‍ തുടര്‍ച്ചയായി വോളി ഫ്രണ്ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. ദേശിയ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. മികച്ച കളിക്കാ രായി തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് തുടര്‍ പരിശീലനവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അഖില കേരള അടിസ്ഥാനത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റു നടത്തുന്നതിനും കാഞ്ഞിര പ്പള്ളി കേന്ദ്രമായി വോളിബോള്‍ അക്കാഡമി ആരംഭിക്കുന്നതിനും നടപടികള്‍ ആരംഭിച്ച തായും ഇവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി പ്രസിഡന്റ് പി.എസ് അബ്ദുല്‍ റസാഖ്, സെബാസ്റ്റിയന്‍ ജോസ്, പി.എസ് മുഹമ്മദാലി, പി.കെ അബ്ദുല്‍ സമദ്, അഡ്വ. ഷാനു കാസിം, നിസാര്‍ അഹമ്മദ്, ഒ.എം റഹീം, സോമന്‍, ബി.എ അബ്ദുല്‍ റസാഖ്, എം.എസ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.വിവരങ്ങള്‍ക്ക് 94473 11573, 9447013403, 9447942721.

റ്റീം റിപ്പോർട്ടേഴ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി…