കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഎം പാര്‍ല മെന്‍റ് കമ്മിറ്റി നിർദേശിച്ചു.മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്‍റെ വാദം അംഗീക രിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാർഥി ചർച്ചകകളിൽ ഇടംപിടിച്ച സിന്ധുമോ ൾ ജേക്കബിന്റെ സാധ്യത ഇല്ലാതായി.വിജയസാധ്യത വാസവനെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.സംസ്ഥാന െസക്രട്ടറിയേറ്റിന് കൈമാറിയത് വാസവന്‍റെ പേര് മാത്രമാ ണ്.വടകരയില്‍ പി. ജയരാജനെ ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു.ആലപ്പുഴ മ ണ്ഡലം കമ്മിറ്റി നിദേശിച്ചത് എ.എം. ആരിഫ് എംഎൽഎയാണ്.

സംസ്ഥാനസെക്രട്ടേറിയറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക സി.പി.എമ്മിന്റെ 16 ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുകയാണ്.ഈ യോഗങ്ങളിലുയരുന്ന അ ഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക.സീറ്റുവിഭജനംസംബന്ധിച്ച് ഐഎന്‍എല്ലുമായി ഉ ഭയകക്ഷി ചര്‍ച്ചകള്‍ എകെജി സെന്‍ററില്‍ തുടങ്ങി.സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് എന്‍സിപി ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിനിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടന്നു. ഈ ആഴ്ച അവസാനത്തോടെ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറാനാണ് ശ്രമം. സീറ്റ് വിഭജ നത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗവും പാ ണക്കാട് ചേരുന്നുണ്ട്.