കൊക്കയാർ ഉരുൾപൊട്ടലിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയ വീട്ടമ്മയുടെ വീട് മന്ത്രി യും എംഎൽഎമാരും സന്ദർശിച്ചു.കാഞ്ഞിരപ്പള്ളി പാറക്കടവ് അങ്കണവാടി ലെയ്നിൽ ചെരിവു പുറത്ത് സിയാദിൻ്റെ വീട്ടിലാണ് ഇവർ സ്വാന്തനവുമായി എത്തിയത്. സിയാ ദിൻ്റെ ഭാര്യ ഫൗസിയ ,മക്കളായ അമീനയും അംനയും കൊക്കയാർ മാങ്കോച്ചിയിലു ണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്.ബന്ധു വീട്ടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാ ൻ കാത്തിരപ്പള്ളിയിൽ നിന്നും ഇവിടെയെത്തിയതായിരുന്നു മൂവരും.
മന്ത്രി വി എൻ വാസവൻ, ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, അഡ്വ.സെബാസ്റ്റൻകു ളത്തുങ്കൽ എംഎൽഎ എന്നിവരാണ് സിയാദിൻ്റെ വീട്ടിലെത്തിയത്.കാഞ്ഞിരപ്പള്ളി പ ഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ,സിപിഐഎം നേതാക്കളായ വി.പി ഇസ്മായി ൽ, കെ രാജേഷ്, ഷമീം അഹമ്മദ്, വി എൻ രാജേഷ്, ടി കെ ജയൻ, ശ്രീകുമാർ എന്നി വരും ഇവരോടൊപ്പമുണ്ടായിരുന്നു.