കാളകെട്ടി:അന്ധത പഠനത്തിന് തടസമല്ലായെന്നാണ് വിവേക് രാജിന്റെ പക്ഷം.കാളകെ ട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് കണ്ണൂര്‍ സ്വദേശിയായ വിവേക് രാജ്.അസീസി അന്ധവിദ്യാലയത്തിലെ പഠനത്തിനുശേഷം കാളകെട്ടി അച്ചാമ്മ മെമ്മോ റിയല്‍ സ്‌കൂളിലാണ് തുടര്‍ പഠനം നടത്തുന്നത്.എസ്എസ്എല്‍സി പരീക്ഷയെഴുതുവാ നുള്ള ഒരുക്കത്തിലാണ് വിവേക്.മുമ്പ് അസീസിയില്‍നിന്നും ഒന്നിലധികം വിദ്യാര്‍ഥിക ളാണ് പരീക്ഷയെഴുതിയിരുന്നത്.

എന്നാല്‍ ഇക്കൂറി വിവേക് മാത്രമാണ് ഉള്ളത്. വിവേക് പഠനത്തില്‍ മാത്രമല്ല, കലരംഗ ത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ വര്‍ഷം നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ലളിത ഗാനമത്സരത്തില്‍  രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു.കാളകെട്ടി അച്ചാ മ്മ മെമ്മോറിയല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അഖിലാണ് വിവേകി നെ പരീക്ഷയെഴുത്താന്‍ സഹായിക്കുന്നത്.കണ്ണൂര്‍ ശ്രീകണ്ഠപുരം  കെ.വി.രാജന്‍,ബാ ലാമണിയമ്മ ദമ്പതികളുടെ മകനാണ് വിവേക്.