കാഞ്ഞിരപ്പള്ളി: വിശ്വകര്‍മ്മ സംഘടനകള്‍ ഒന്നിക്കണ്ടേത് കാലഘട്ടത്തിന്റെ ആവശ്യമാ ണെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസ് പറഞ്ഞു. എ.കെ.വി.എം.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ വാര്‍ഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മദിനം നിയന്ത്രിത അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൊതുഅവധിയായി പ്രഖ്യാപിക്കണം. ആചാരാങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ളതാണെന്നും വിശ്വകര്‍മ്മ സമുദായത്തിലെ ഒരു യുവതി പോലും ശബരിമലയില്‍ പോകില്ലായെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ബി മുരളി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എസ് സന്തോഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എ ഗോപാലകൃഷ്ണന്‍ ആചാരി, കെ.റ്റി ബാബു, എ.പി ശശി ആചാരി, എം.മുരളീധരന്‍, സുലോചന മണി, റ്റി.ആര്‍ ഓജസ്, എം.വി മുരളീധരന്‍, കുമരി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ താലൂക്ക് യൂണിയന് കീഴിലുള്ള കുട്ടികളെയും കലാ സാഹിത്യ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിച്ചു.
പുതിയ താലൂക്ക് യൂണിയന്‍ ഭാരവാഹികളായി കെ.എ ഗോപാലകൃഷ്ണന്‍ ആചാരി (പ്രസി), എസ്. ജയകുമാര്‍, വി.വി മധുസൂതനന്‍ (വൈസ് പ്രസി), പി.എസ് സന്തോഷ് (സെക്ര), പി.എന്‍. മഞ്ചേഷ്, കെ.കെ താജിത്ത്, (ജോ.സെക്ര), എം.വി മുരളീധരന്‍ (ഖജ.), കെ.ടി ബാബു, എ.പി ശശി ആചാരി, എം.മുരളീധരന്‍ എന്നിവരെ ബോര്‍ഡംഗങ്ങളായും തിരഞ്ഞെടുത്തു.