വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് ഒരു വയസ്സ്; വാർഷികത്തിന്റെ ഭാഗമായി ആഘോഷങ്ങളും, യോഗങ്ങളുമെല്ലാം ഒഴിവാക്കി കാഞ്ഞിരപ്പള്ളി ബത്ലഹേം ഭവനി ലെയും, പറത്താനം സ്നേഹക്കൂട് വൃദ്ധസദനത്തിലെയും അന്തേവാസികൾക്ക് സ്പെ ഷ്യലായി ബിരിയാണി തയ്യാറാക്കി നൽകി, അവർക്കൊപ്പമിരുന്ന് കഴിച്ചാണ് വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിയുടെ പ്രവർത്തകർ അതിന്റെ പേര് തന്നെ സ്വാർത്ഥ കമാക്കിയത്.ഒന്നാം വാർഷികത്തിന്റെ ഭാഗമായി  നടന്ന സ്നേഹവിരുന്നുകളിൽ ജന പ്രതിനിധികൾ,പുരോഹിതർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, ജീവ കാരുണ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

മാദ്ധ്യമ കൂട്ടായ്മയായ സോഷ്യൽ ആക്ടീവ് ഫ്രണ്ടും (സാഫ്) ഹോട്ടൽ ആൻഡ് റസ്റ്റോറ ന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) കാഞ്ഞിരപ്പള്ളി യൂണിറ്റും കൈകോർത്ത ജീവ കാരുണ്യ പ്രവർത്തനമായ വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് കേരള പിറവി ദി നത്തിൽ ഒരു വയസ്സ് പൂർത്തിയായി.കാഞ്ഞിരപ്പള്ളിയിലാരും വിശന്നിരിക്കാൻ പാടില്ല എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി പട്ടണപ്രദേശത്തെ വിവിധ ഹോ ട്ടലുകളിൽ നിന്നും ആയിരക്കണക്കിന് പേർക്കാണ് ഇതുവരെ ഭക്ഷണം നൽകിയത്. പട്ടണ ത്തിന്റെ നാലു ഭാഗങ്ങളിലുമുള്ള കൗണ്ടറുകളിൽ നിന്ന് കൂപ്പൺ കൈപ്പറ്റി നിർദേശിച്ച ഹോട്ടലിലെത്തിയാൽ വയറ് നിറയെ ഭക്ഷണം കഴിക്കാവുന്ന പദ്ധതി പട്ടണത്തിലുള്ള വർക്കും,വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഏറെ സഹായകരമായി.

ജില്ലയിലാദ്യമായിട്ടാണ് ഒരു പട്ടണത്തിൽ വിപുലമായ നിലയിൽ ഇത്തരമൊരു ജീവ കാരുണ്യ പ്രവർത്തനം നടക്കുന്നത്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യം വിശപ്പി നുള്ള ഭക്ഷണമാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി എന്ന സംരംഭം  ആരംഭിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം എം.എ. റിബിൻ ഷാ ,സാഫ് ഭാരവാഹികളായ റിയാസ് കാൾടെക്സ്, ഷാജി വലിയകുന്നത്ത്, അൻഷാദ് ഇസ്മായിൽ, വിപിൻ രാജു, ബാബു പൂതക്കുഴി,കെ എച്ച്ആർഎ ഭാരവാ ഹികളായ ഷരീഫ് തൗഫീഖ്, ഷാഹുൽ ഹമീദ് ആപ്പിൾ ബീ, അയൂബ് ഓൾ ഇൻവൺ, സുനിൽ സീബ്ലൂ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് വിശപ്പ് രഹിത കാഞ്ഞിരപ്പള്ളിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആരിൽ നിന്നും സംഭാവനകൾ സ്വീകരി ക്കാതെയാണ് പദ്ധതി നടത്തുന്നത്.