കാഞ്ഞിരപ്പള്ളി:ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന കാർഷിക വിപണികൾക്ക് ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഇളവ് അനുവദിക്കാൻ സ ർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം നേതൃയോഗം ആവശ്യ പ്പെട്ടു. നിലവിൽ പല കാർഷിക വിപണികളും ആഴ്ച്ച ചന്തകളായി ആഴ്ച്ചയിൽ ഒരു ദി വസം മാത്രം പ്രവർത്തിക്കുന്നവയാണ്. പല തരത്തിലുള്ള കച്ചവട സ്ഥാപനങ്ങൾക്കും സ ർക്കാർ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടും കാർഷിക വിപണികളോട് അനുഭാ വപൂർവ്വമായ സമീപനം സ്വീകരിച്ചിട്ടില്ല.

പച്ചക്കറികൾ, നാടൻ വാഴക്കുലകൾ, പൈനാപ്പിൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാതെ നശിക്കുകയാണ്. നല്ല വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിലും ചേന, ചേമ്പ്, കാച്ചിൽ, വാഴ വിത്ത് തുടങ്ങിയ നടീൽ  വസ്തുക്കളുടെ ദൗർലഭ്യം കർഷ കരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇവയുടെയൊക്കെ വിപണനം വലിയ പങ്കും നടക്കുന്നത് നാട്ടിൻ പുറങ്ങളിലെ കാർഷിക വിപണികൾ വഴിയാണ്. കാഞ്ഞിരപ്പളളി താലൂക്കിലെ അമ്പതിൽപരം കാർഷിക വിപണികൾ മൂന്ന് ആഴ്ച്ചകളായി പ്രവർത്തനം നിലച്ചിരിക്കു കയാണ്.

ഈസ്റ്റർ വിഷു ദിവസങ്ങളിൽ പൊതുവിപണിയിൽ പച്ചക്കറികളുടെ ലഭ്യതക്കുറവും വിലക്കയറ്റവും തടയുന്നതിന്  അടിയന്തിരമായി കാർഷിക വിപണികൾക്ക് നിയന്ത്ര ണങ്ങളിൽ ഇളവ് അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടം, ഡി സി സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ, റോണി കെ. ബേബി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി. ജീരാജ്, സുനിൽ സീബ്ലൂ, ഒ.എം ഷാജി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബു ദേവസ്യ എന്നിവർ ആവശ്യപ്പെട്ടു.