കാഞ്ഞിരപ്പള്ളി: താലൂക്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം( 2017–18)നികുതിയിനത്തിൽ പരിച്ചെടുത്തത് 10.02 കോടി രൂപ. 13 വില്ലേജുകൾ ഉൾപ്പെട്ട താലൂക്കിൽ നികുതി പിരി വിൽ ഒന്നാം സ്ഥാനത്ത്  കാഞ്ഞിരപ്പള്ളി വില്ലേജ് .ചിറക്കടവ് വില്ലേജ് രണ്ടാം സ്ഥാന ത്തും, എരുമേലി വടക്ക്  വില്ലേജ് മൂന്നാം സ്ഥാനത്തുമെത്തി.  താലൂക്കിൽ ഭൂനികുതി ഇനത്തിൽ 33062188 രൂപയും റവന്യൂ റിക്കവറി ഇനത്തിൽ 67161027 രൂപയും ഉൾപ്പ ടെ 100223215 രൂപയാണ് പിരിച്ചെടുത്തത്.

കാഞ്ഞിരപ്പള്ളി വില്ലേജിൽ മുഴുവൻ കുടിശിഖയും ഉൾപ്പടെ കഴിഞ്ഞ സാമ്പത്തിക
വർഷത്തെ നികുതിയിനത്തിൽ ലഭിക്കാനുള്ള മുഴുവൻ തുകയും പിരിച്ചെടുത്തതായി
കാഞ്ഞിരപ്പള്ളി വില്ലേജ് ഒാഫിസർ എൻ.ജയപ്രകാശ് അറിയിച്ചു.  ആഡംബര നികുതി ,
ഭൂനികുതി(എൽആർ) , റവന്യൂ റിക്കവറി( ആർആർ) ഇനങ്ങളിലായി 31788555 രൂപ യാണ് കാഞ്ഞിരപ്പള്ളി വില്ലേജിൽ  പിരിച്ചെടുത്തത്.  ഭൂനികുതി ഇനത്തിൽ 6295952
രൂപയും, റവന്യൂ റിക്കവറി ഇനത്തിൽ 25492603രൂപയും നികുതിയിനത്തിൽ ലഭിച്ചു.
2016–17 സാമ്പത്തിക വർഷവും നികുതി പിരിവിൽ ഒന്നാമതായിരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിൽ 2017–18ൽ 20087929രൂപയുടെ അധിക വരുമാനമാണ് നികുതിയിനത്തിൽ  ലഭിച്ചത്.

വില്ലേജ് ഒാഫിസർ എൻ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനമാണ് കാഞ്ഞിരപ്പള്ളി വില്ലേജിനെ നികുതി പിരിവിൽ ഒന്നാമത് എത്തിച്ചത്.
ചിറക്കടവ് വില്ലേജിൽ എൽ ആർ ഇനത്തിൽ 4124077രൂപയും,ആർ ആർ ഇനത്തിൽ 6883082 രൂപയും ഉൾപ്പടെ 11007159രൂപ നികുതിയിനത്തിൽ പരിച്ചു. എരുമേലി വടക്ക് വില്ലേജിൽ എൽഅർ 1388092 രൂപയും, ആർആർ 6176637 രൂപയും ഉൾപ്പടെ 7564729 രൂപനികുതിയിനത്തിൽ ലഭിച്ചു.

താലൂക്കിലെ മികച്ച വില്ലേജ് ഒാഫിസറായി കാഞ്ഞിരപ്പള്ളി വില്ലേജ് ഒാഫിസർ എൻ.ജയപ്രകാശിനെ തിരഞ്ഞെടുത്തു.താലൂക്കിലെ 13 വില്ലേജുകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം, വിവിധയിനം നികുതി പിരുവുൾപ്പടെ ജോലിയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് ജയപ്രകാശിനെ തിരഞ്ഞെടുത്തതെന്ന് തഹസിൽദാർ ജോസ് ജോർജ് അറിയിച്ചു.തഹസിൽദാരുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ ജയപ്രകാശിന് അവാർഡ് നൽകി ആദരിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം ജോലിയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എരുമേലി വടക്ക് വില്ലേജ് ഒാഫിസർ ബിജു ടി നായർ, തെക്ക് സ്പെഷ്യൽ വില്ലേജ് ഒാഫിസർ അനിൽ കുമാർ എന്നിവർക്ക് പ്രോൽസാഹന അവാർഡുകൾ നൽകി ആദരിച്ചു.തഹസിൽദാർ (എൽആർ) ജോസഫ്.കെ.ജോർജ്, ഡെപ്യൂട്ടി തഹസിൽദാർ (ആർആർ) യാസിർഖാൻ എന്നിവർ പ്രസംഗിച്ചു.