കാർഷിക മേഖലയ്ക്കും, ദാരിദ്ര ലഘൂകരണം സംരംഭകത്വ വികസനം, മാലിന്യ നിർ മ്മാർജന പദ്ധതികളും, സമ്പൂർണ കുടിവെള്ളം ഉറപ്പാക്കിയും, പട്ടികജാതി-വർഗ്ഗ വിക സനം ലക്ഷ്യമാക്കിയും ഗ്രാമീണ റോഡുകളുടെ സമ്പൂർണ വികസനം അതിദാരിദ്ര്യ നിർമ്മാർജനം, ഡയാലിസിസ്, ക്യാൻസർ രോഗികൾക്ക് മരുന്ന് വിതരണം ഉൾപ്പെടെ വികസന പദ്ധതികൾ ക്ക് മുൻഗണന നൽകുന്നതിന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ നിർദ്ദേശം ഉയർന്നു.കൂടാതെ പൊതുപദ്ധതികളായ, ആധുനി ക പഞ്ചായത്ത് ഓഫീസ് നിർമ്മാണം, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം – സഹൃദയ വായനശാല കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം, കാളകെട്ടി കുടുംബാ രോഗ്യകേന്ദ്രം കെട്ടിട നിർമ്മാണം, അംഗനവാടികളുടെ നിർമ്മാണം, ലൈഫ് ഭവനപ ദ്ധതി, സ്മാർട്ട് കൃഷി ഭവനും കാർഷിക വിപണന കേന്ദ്രവും, തുടങ്ങിയവയുടെ നിർ മ്മാണവും, എല്ലാ വാർഡിലും വയോജനക്ഷേമം ഉറപ്പാക്കുന്നതിന് വയോജന ക്ലബ്ബുക ളുടെ രൂപീകരണവും ഏറ്റെടുക്കുന്നതിന് വികസന സെമിനാർ തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ അദ്ധക്ഷനായി. വികസന സെമിനാർ ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.എൻ.രാജേഷ് വികസനരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷ ക്കീല നസീർ, വിമല ജോസഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.പി ഇസ്മാ യിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബി ആർ അൻഷാദ്, ശ്യാമള ഗംഗാധരൻ, സെക്രട്ടറി ഷാഹുൽ ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസമ്മ തോമസ, പ്ലാൻ കോർഡിനേറ്റർ സുരേഷ്, ബ്ലസി ബിനോയി, അമ്പിളി ഉണ്ണികൃഷ്ണൻ, ബിജു ചക്കാല, ബിജു തോമസ്, സുമി ഇസ്മായിൽ, സുനിൽ തേനംമാക്കൽ ,അഡ്വ.പി എ ഷമീർ, നിസ സലിം ,അനീറ്റ് പി ജോസ്, സിന്ധു സോമൻ, റിജോ വാളാന്തറ, ജെസി വർഗീസ്, വി.പി.രാജൻ, മഞ്ജു മാത്യു, ബേബി വട്ടക്കാട്ട്, രാജു ജോർജ് എന്നിവർ സംസാരിച്ചു.