കാഞ്ഞിരപ്പള്ളി: കെ.സി.വൈ.എം വിജയപുരം രൂപത യുവജന വർഷ ഉദ്ഘാടനവും കർമ്മ പദ്ധതി പ്രകാശനവും നടത്തി. സമ്മേളനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു. യുവജന വർഷത്തിന്റെ ലക്ഷ്യം നിറ വേറ്റി യുവജനങ്ങൾ സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കണമെന്ന് ആശാ ജോയി പറഞ്ഞു. രൂപത പ്രസിഡന്റ് തോമസ് കുര്യൻ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഇൻചാർജ് ഫാ. ലിനോസ് ബിവേര ചുള്ളിക്കാപ്പറമ്പിൽ മുഖ്യ പഭാഷണം നടത്തി.

യൂണിറ്റ് ഡയറക്റ്റർ ഫാ. തോമസ് പഴുവക്കാട്ടിൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വർക്കി, മുണ്ടക്കയം മേഖല പ്രസിഡന്റ് ബിനു ജോസഫ്, സുബിൻ കെ സണ്ണി, ലിനോ സിബി പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം, മൂവാറ്റുപുഴ, മറയൂർ, മൂന്നാർ, പീരുമേട്, പട്ടിത്താനം, തിരുവല്ല, മുണ്ടക്കയം മേഖല പ്രസിഡന്റുമാർ ചേർന്ന് കർമ്മ പദ്ധതിയും യുവജന വർഷ ലോഗോയുടെയും പ്രകാശനം നടത്തി.

വിജയപുരം മേഖലയിലെ എട്ട് മേഖലയിൽനിന്നായുള്ള യുവജന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. രൂപത വൈസ് പ്രസിഡന്റ് റെമിൻ രാജൻ, രൂപത സെക്രട്ടറിമാരായ വിദ്യ ജോസഫ്, നിതിൻ കാഞ്ഞിരപ്പറ, സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ വർഗീസ് മൈക്കിൾ, സോനാ സാബു, സിജോ പൊടിമറ്റം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.