കോട്ടയം: വിജയപുരം രൂപതയില്‍ നിന്നും നിഷേധിക്കുന്ന അവകാശങ്ങള്‍ നേടിയെ ടുക്കുന്നതിനായി കുരിശേന്തി അവകാശപ്പോരാട്ടത്തിനൊരുങ്ങി രൂപതാമക്കള്‍. കോട്ടയം ലത്തീന്‍ രൂപതയായ വിജയപുരം രൂപതയിലെ ദളിത് വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവ സമൂഹമാണ് തങ്ങള്‍ക്ക് കാലങ്ങളായി രൂപതയില്‍ നിന്നും നിഷേധിച്ച് കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയിരിക്കുന്നത്.

രൂപതയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ സീറ്റുകളില്‍ ദളിതരോട് കാട്ടുന്ന അവഗ നയിലും രൂപതാംഗങ്ങളായ ദളിത് സമൂഹത്തില്‍പ്പെട്ട വൈദീക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കുന്നതിലും നാളുകളായി കാണിച്ച് വരുന്ന അവഗണനയില്‍ പ്രതിഷേധി ച്ചാണ് ഒരു വിഭാഗം സമൂഹം ഒന്നിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ജൂലൈ 16ന് രാവിലെ കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും കുരിശ് ഉയര്‍ത്തിപിടിച്ച് റാലിയും വിജയപുരം ബിഷപ് ഹൗസിന് മിന്‍പില്‍ പ്രതിഷേധ യോഗവും സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തും.

ദളിത് കത്തോലിക്കരെ രൂപതയില്‍ അഭിമാനത്തോടെ ജീവിക്കാന്‍ അനുവധിക്കുക അല്ലെങ്കില്‍ ക്രൂശില്‍ തറച്ച് കൊല്ലുക എന്ന സന്ദേശവുമായിട്ടാണ് രൂപതയിലെ ദളിത് സമൂഹം കുരിശും എടുത്ത് സമരത്തിന് ഇറങ്ങുന്നത്. രൂപതയിലെ 90 ശതമാന ത്തോളം വരുന്ന ദളിത് സമൂഹത്തിന് രൂപതിലെ മാനേജ്‌മെന്റിന് കീഴില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് സമരസമിതിയം ഗങ്ങള്‍ പറയുന്നു. രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ ദളിത് സമൂഹത്തിന് നിഷേധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

രൂപതാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കുള്ള ജോലികളിലേക്കുള്ള ഒഴിവുകളിലെ മത്സര പരീക്ഷകളില്‍ മുന്‍പിലെത്തുന്ന ദളിത് വിഭാഗത്തില്‍പ്പെട്ടവരെ തഴഞ്ഞ് ലത്തീന്‍ സമുദായഗംങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥിതിയാണ് രൂപയില്‍ ഉള്ളത്. അര്‍ഹതയുണ്ടായിട്ടും ദളിതാരായതിന്റെ പേരില്‍ നാളുകളായി ഒരു വിഭാഗം സമൂഹത്തെ രൂപതയിലെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പ്രതിഷേ ധിച്ചാണ് രൂപതയിലേക്ക് പ്രതിഷേധ കുരിശ് സമരത്തിനൊരുങ്ങിയിരിക്കുന്നത്.

കോട്ടയം, ഇടുക്കി ജില്ലകളില്‍ പൂര്‍ണ്ണമായും എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ വ്യാപിച്ച് കിടക്കുകയും ചെയ്യുന്ന വിജയപുരം രൂപതയിലെ ദളിത് സമൂഹം പുതി യൊരു നിലനില്‍പ്പിന്റെ പോരാട്ടത്തിന് ഒരുങ്ങുകയാണ്.

പ്രധാന ആവശ്യങ്ങള്‍
1എഴുപത് ശതമാനം തൊഴില്‍ അവസരങ്ങള്‍ ദളിത് കത്തോലിക്കര്‍ക്ക് നല്‍കുക.
2 രൂപതയിലെ ദളിത് പീഢനം അവസാനിപ്പിക്കുക.
3 ദലിത് സമൂഹത്തില്‍പ്പെട്ടവരുടെ ദൈവവിളികള്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക.
4 രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ ലത്തീന്‍ സമുദായത്തിന് മാത്രമായി എഴുതി നല്‍കിയത് പിന്‍വലിക്കുക.