വി. എഫ് പി സി കെ  പാറത്തോട് സ്വാശ്രയ കർഷക സമിതിയുടെ എട്ടാമത് വാർഷിക വും  പൊതുയോഗവും  ചോറ്റി ആഗ്രോ പ്രോസസിംഗ് യൂണിറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനവും, മികച്ച കർഷകരെ ആദരിക്കലും നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സാജൻ കുന്നത്ത്  മികച്ച സ്വാശ്രയ സംഘത്തെ ആദരിച്ചു.  വി എഫ് പി സി കെ   കോട്ടയം ജില്ലാ മാനേജർ എ സുൾഫിക്കർ, മാർക്കറ്റിംഗ് മാനേജർ  ആൽഫ്രഡ് സോണി, സ്വാശ്രയ കർഷക സമിതി പ്രസിഡണ്ട് ബിനോയ് തോമസ് പുരയിടത്തിൽ,  മെമ്പർമാരായ അന്നമ്മ വർഗീസ്, വിജ യമ്മ വിജയലാൽ,പാറത്തോട് കൃഷി ഓഫീസർ അമൃത സൈമൺ,എസ്.കെ.എസ് അസി സ്റ്റന്റ് മാനേജർ അഞ്ജന ചന്ദ്രൻ, സ്വാശ്രയ കർഷക സമിതി ട്രഷറർ മാത്യു ജോസഫ്, ഓഫീസ് സെക്രട്ടറി അജിത പ്രസാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.