കാഞ്ഞിരപ്പള്ളി: സ്ഥലപരിമിതിയാണ് സ്വന്തമായി വീട്ടിൽ പച്ചക്കറിത്തോട്ടമൊരുക്കാൻ പലർക്കും തടസം. എന്നാൽ ഒരു ചെടിച്ചെട്ടി വെക്കാൻ ഇടമുണ്ടെങ്കിൽ എത്ര കിലോ പച്ച ക്കറിയും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മ. കുന്നുംഭാഗം കണിച്ചുകാട്ട് ബിസ്മി ബിനുവാണ് കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടുന്നതിനായി വെർട്ടിക്കൽ കൃഷി രീതിയിലുടെ പച്ചക്കറി കൃഷി നടത്തുന്നത്. മൂന്ന് അടിയോളം പൊക്കത്തിൽ ഇരു മ്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്ന താണ് ഈ കൃഷി രീതി.ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കും. ഒരു ചെടിച്ചട്ടിയുടെ വിസ്തൃതിയിൽ നിർമിക്കുന്ന കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് ഈ കൃഷി രീതിയുടെ പ്രത്യേകതയെന്ന് ബിസ്മി പറയുന്നു. 10 മുതൽ 15 കിലോ ഗ്രാം വരെ പച്ചക്കറി ഒറ്റ കൂടക്കുള്ളിൽ നിന്നും ലഭിക്കും. ബിസ്മിയു ടെ വീട്ടുമുറ്റത്ത് ഇത്തരത്തിൽ ഉള്ളി, കിഴങ്ങ്, ബീറ്റ്‌റൂട്ട്്, ക്യാരറ്റ, വിവിധയിനം ചീര എന്നിവ വെർട്ടിക്കൽ രീതിയിൽ കൃഷി ചെയ്തിട്ടുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറി എടുക്കു ന്നതിനോടൊപ്പം ജൈവ പച്ചക്കറി മാർക്കറ്റുകളിലേക്ക് പച്ചക്കറി നൽകി ചെറിയ വരു മാനവും ലഭിക്കുന്നുണ്ട് ഈ വീട്ടമ്മയക്ക്. കൃഷിയോട് താത്പര്യവും മനസും ഉണ്ടെങ്കിൽ വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം യാഥാർത്ഥ്യമാകാൻ സ്ഥലപരിമിധി തടസമല്ലന്നാണ് ബിസ്മി പറയുന്നത്. ടെറസിലെ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ കൃഷി രീതി. മണ്ണും വളവും നിറച്ച കമ്പി വല ഉപയോഗിച്ച് നിർമിക്കുന്ന കൂട ചെടിച്ചട്ടിക്കുള്ളിൽ വെക്കുന്നതിനാൽ ടെറസിനും കേടുപാടുകൾ ഉണ്ടാകുന്നതിൽ നിന്നും സംരക്ഷിക്കും. കൃഷിയോടുള്ള താത്പര്യം കൊണ്ടുള്ള അന്വേഷണത്തിലാണ് ഈ ആശയം ലഭിച്ചതെന്നും ബിസ്മി പറയുന്നു.

വെർട്ടിക്കൽ രീതിയ്ക്ക് പുറമെ ഗ്രോബാഗിലും വിവിധയിനം പച്ചക്കറികൾ ബിസ്മി വീട്ടുമുറ്റത്ത് കൃഷി ചെയ്തിട്ടുണ്ട്.ക്യാബേജ്, പയർ, പക്കോയ്, സ്വിസ് ഗാർഡ് ചീര, മല്ലി, പുതിന തുടങ്ങിയവയും ബിസ്മിയുടെ കൃഷിയിടത്തിലുണ്ട്. തണുത്ത അന്തരീക്ഷം ആവശ്യമായവയക്ക് വാഴ പിണ്ടി തൈയ്യുടെ ചുവട്ടിൽ ഇട്ട് നൽകിയാണ് പരിരക്ഷിക്കുന്നത്. ഇതിന് പുറമെ വിവിധയിനം ചെടികളുടെയും ഔഷധസസ്യങ്ങളുടെയും, പച്ചക്കറിതൈകളുടെയും വില്പനയും വീടിനോട് ചേർന്ന് നടത്തി വരുന്നു. ഭർത്താവ്: ബിനു ജോർജ്. മക്കൾ: ബിബിൻ, മിന്നു, മീനു.