കഴിഞ്ഞ ദിവസം ശക്തമായ കാറ്റും വേനൽമഴയും നാശം വിതച്ച മൂക്കംപെട്ടിയിൽ  മഴ യിൽ വീണ്ടും നാശനഷ്‌ടങ്ങൾ. കാളകെട്ടി ഗവൺമെന്‍റ് ട്രൈബൽ സ്കൂളിന്‍റെ സമീപത്തെ മാവ് കടപുഴകി വൈദ്യുതി പോസ്റ്റും ലൈനുകളും തകർത്തു.

ആറാട്ടുകയം ചെറുവള്ളിൽ രാജുവിന്‍റെ വീട്ടിലേക്ക് പ്ലാവ് മരം വീണ് മേൽക്കൂര തക ർന്നു. മൂക്കംപെട്ടി റോഡിൽ വൈദ്യുതി ലൈനുകൾ മരങ്ങൾ വീണ് തകർന്ന നിലയിലാ ണ്. വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. രണ്ട് ദിവസമായി വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്