ചൂടിന് ആശ്വാസമായി മഴയെത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. ആറു മണിയോ ടെ തകർത്തു പെയ്ത മഴ അരമണിക്കൂറോളം പെയ്തിറങ്ങി. കാഞ്ഞിരപ്പള്ളി താലൂക്കി ലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ ഉണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ട ക്കയം, എരുമേലി, മണിമല,വാഴൂർ, പൊൻകുന്നം തുടങ്ങി വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു.

വാടിയുണങ്ങിയ ചെടികളും കൃഷികൾക്കും വേനൽ മഴ ആശ്വാസമായി. കനത്ത ചൂ ടിൽ വെണ്ടുരുകിയ മനുഷ്യനും വേനൽ മഴ ആശ്വാസമായി. അമ്ല മഴയ്ക്കു സാധ്യത യുള്ളതുകൊണ്ട് മഴ നനയരുതെന്ന് എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ല ക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.