കാഞ്ഞിരപ്പള്ളി:കടയ്ക്കുള്ളില്‍ കുടങ്ങിയ വെള്ളിമൂങ്ങയെ പോലീസെ ത്തി പിടികൂടി വനം വകുപ്പിന് കൈമാറി. വ്യാഴാഴ്ച രാവിലെയാണ് സം ഭവം. പേട്ടക്കവയക്ക് സമീപമുള്ള മൊബൈല്‍ കടയ്ക്കുള്ളിലാണ് വെള്ളി മൂങ്ങയെ കണ്ടെത്.

പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ എ.എസ് അന്‍സിലിന്റെ നേതൃത്വത്തില്‍ പോലീസെത്തി വെള്ളിമൂങ്ങയെ പിടികൂടുകയായിരുന്നു. പിന്നീട് വനം വകുപ്പിന് പിടികൂടിയ വെള്ളിമൂങ്ങയെ കൈമാറിയതായി പോലീസ് അറിയിച്ചു.