കാഞ്ഞിരപ്പള്ളി: വെള്ളിമൂങ്ങയെ പിടികൂടി വനംവകുപ്പിന് കൈമാറി. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവേഴ്സാണ് വെള്ളിമൂങ്ങയെ പിടികൂടി വനംവകു പ്പിന് കൈമാറിയത്. ഇന്നലെ രാവിലെ 10.45 ഓടെ കടമപ്പുഴ ആശുപത്രി കെട്ടിടത്തിന്‍റെ മുകളിൽ കാക്കകൾ കൊത്തി ഓടിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് വെള്ളിമൂങ്ങയെ ക ണ്ടത്.

വനംവകുപ്പിനെ അറിയിച്ച ശേഷം ഇവർ വരുന്നതുവരെ ഓട്ടോ സ്റ്റാൻഡിൽ വെള്ളിമൂ ങ്ങയെ സുരക്ഷിതമായി സുക്ഷിക്കുകയും  അധീകൃതരെത്തിയപ്പോൾ അവർക്ക് കൈമാ റുകയും ചെയ്തു.