ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഞായറാഴ്ച രാവിലെയോടെ ഇരാറ്റുപേട്ട, ഭരണങ്ങാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി.

വെള്ളം കലങ്ങിമറിഞ്ഞു വരുന്നതിനാൽ എവിടെങ്കിലും ഉരുൾപൊട്ടിയതായി എന്ന സംശയത്തിലാണ് ജനങ്ങൾ. രണ്ടാഴ്ചമുന്പും മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർപ്പോൾ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ശനിയാഴ്ച രാത്രിയും ഇന്നു രാവിലെ യുമായി ശക്തമായ മഴയാണ് കോട്ടയത്തു പെയ്യുന്നത്.