പൊൻകുന്നം: ചെങ്ങന്നൂർ എസ്എൻഡിപി യൂണിയനിൽ തനിക്കും മകനുമെതിരെ അടുത്ത ദിവസങ്ങളിലുണ്ടായ വിമർശനങ്ങളും വിവാദങ്ങളും ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനെതിരെയുള്ള ചൂണ്ടുപലകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ശാഖയിലെ നടപ്പന്തൽ ശിലാസ്ഥാപനം നിർവഹിക്കുമ്പോഴായിരുന്നു പരോ ക്ഷമായി ചെങ്ങന്നൂരിൽ എൽഡിഎഫിനെ പിൻതാങ്ങി വെള്ളാപ്പള്ളി ഇങ്ങനെ പ്രതി കരിച്ചത്.

മൈക്രോഫിനാൻസ് സംബന്ധിച്ച് ഒരു വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൽ അന്വേഷണം മാത്രമാണിപ്പോൾ നടക്കുന്നത്. അല്ലാതെ താൻ പ്രതിയല്ലെന്നും തന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദാരിദ്ര്യത്തിന്റെ കുത്തകാവ കാശം ഈഴവനാണ്. ജനാധിപത്യത്തിൽ ചാതുർവർണ്യ വ്യവസ്ഥിതി നിലനിൽക്കു  ന്നതുകൊണ്ടാണിത്.

ഇടതു വലതു മുന്നണികളും ഇതാണു പാലിക്കുന്നത്. ഇതെല്ലാം സവർണരെ സഹായി ക്കുന്നതിനാണ്. ദേവസ്വം ബോർഡിൽ സാമുദായിക സംവരണമാണ് വേണ്ടത്. ബോർ ഡിൽ 90% സ്ഥാനങ്ങളും സവർണർക്കാണ്. പിന്നെന്തിനാണ് ഒരു 10% കൂടി. എനിക്കെ തിരെയുള്ള വിമർശനങ്ങളെല്ലാം എസ്എൻഡിപി യോഗത്തിനു വേണ്ടി പ്രവർത്തി ക്കുന്നതിനാലാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പഴനി വാഹനാപകടം: അര്‍ഹമായ സഹായം നല്‍കണമെന്ന് വെള്ളാപ്പള്ളി

പഴനിയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ എട്ടുപേരുടെ കുടുംബങ്ങൾക്ക് അർഹമായ സഹായം നൽകാൻ സർക്കാർ തയാറാകണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൊൻകുന്നം ശാഖയിൽ നടപ്പന്തൽ സമർപ്പണവും പ്രാർഥനാമന്ദിരത്തിന്റെ രണ്ടാം നിലയുടെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി. എംപിയും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും കോരുത്തോട്ടിലെത്തി കണ്ണീർപൊഴിച്ചിട്ടു പോയതല്ലാതെ ഈ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒന്നും ചെയ്തില്ല.

അപകടത്തിൽപെട്ടവർ ഈഴവരായതിനാലാണ് അവഗണനയെന്നും അപകടത്തിൽപെ ട്ടവരുടെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ കാർഷിക കടമുണ്ടെന്നും ഇതു സർക്കാർ എഴുതിത്തള്ളണമെന്നും കുടുംബത്തിലെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെ ന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഓഖി ദുരന്തമുണ്ടായപ്പോൾ അവിടെയെത്തിയ മുഖ്യമന്ത്രിയെ അപമാനിച്ചുവിട്ടിട്ടു പോലും ലത്തീൻ കത്തോലിക്കാ സഭയുടെ ആവ ശ്യപ്രകാരം, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കു വലിയ തുക നഷ്ടപരിഹാരവും കുടുംബാംഗങ്ങൾക്കു ജോലിയും നൽകി.

ശാഖാ പ്രസിഡന്റ് ടി.എസ്.രഘു തകടിയേൽ അധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം പി.മോഹൻ റാം വിശിഷ്ടാതിഥികളെ ആദരിച്ചു. പ്രാർഥനാമന്ദി രത്തിന്റെ ആദ്യ സംഭാവന ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി.ജീരാജ് തകടിയേൽ ടി.എസ്.പ്രദീപിൽനിന്നു സ്വീകരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ സംഘടനാ സന്ദേശം നൽകി. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, ശാഖാ വൈസ് പ്രസിഡന്റ് എ.ആർ.സാഗർ, ശാഖാ സെക്രട്ടറി എം.എം.ശശിധരൻ, വനിതാസംഘം സെക്രട്ടറി ഷാലിജ സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു.