പൊന്‍കുന്നം:ചാണകം മെഴുകിയ തറയില്‍ ചൂരല്‍ വടിയുമായി നില്‍ക്കുന്ന ഗുരുനാഥ ന്‍റെ മുന്നില്‍ എണ്‍പത്തിരണ്ട് വര്‍ഷം മുന്‍പ് ആദ്യാക്ഷരം കുറിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി കളെ സാക്ഷിയാക്കി ചിറക്കടവ്  വെള്ളാള സമാജം സ്കുള്‍ 83-ാം വാര്‍ഷികം ആഘോഷി ച്ചു.സ്കുളിന്‍റെ 83 വര്‍ഷത്തെ ചരിത്രവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മകുറിപ്പു ക ളുമടങ്ങിയ സ്മരണികയും  ഇതോടനുബന്ധിച്ച് പ്രകാശനം ചെയ്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പൊന്‍കുന്നം എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ് ഇരി യ്ക്കാട്ട് ആര്‍ സുകുമാരന്‍ നായര്‍ ,റിട്ട കൃഷി ആഫീസര്‍ വയമ്പുക്കുന്നേല്‍ വി.എന്‍.രാ മകൃഷ്ണ പിള്ള,തങ്കമ്മ നാരായണപിള്ള മണ്ണാറാത്ത്, ഗൌരിയമ്മ കുത്താടിയില്‍ എന്നീവരെ സ്വീകരിച്ചും ആദരിച്ചുമാണ് ചടങ്ങുകള്‍ തുടങ്ങിയത്.സമ്മേളനം  വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ബാലഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്കുള്‍ മാനേജര്‍ സുമേഷ് ശങ്കര്‍ പുഴയനാല്‍ അദ്ധ്യക്ഷത വഹിച്ചു.
വാഴൂര്‍ തിര്‍ത്ഥപാദാശ്രമത്തിലെ  ഭൂമാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം  എ.ഇ.ഒ  പി.കെ. സരസമ്മ  നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയാനാല്‍ പൊന്നാടയണി യിച്ചു ആദരിച്ചു. പൂര്‍വ്വ അദ്ധ്യാപികയായ പി.എന്‍ പൊന്നമ്മ ടീച്ചറെ ചടങ്ങില്‍ അഡ്വ.ഗീരിഷ് എസ്.നായര്‍ ആദരിച്ചു.
 സ്കുള്‍ വികസന ഫണ്ട് കൂപ്പണ്‍ നറുക്കെടുപ്പിന്‍റെ ഉദ്ഘാടനം എ.ആര്‍ സാഗര്‍ നിര്‍ വഹിച്ചു.വിവിധ സ്കോളര്‍ഷിപ്പുകള്‍ കെ.ബി. സാബ,ബി.രവീന്ദ്രന്‍ നായര്‍,പി.ടി.എ പ്രസിഡന്‍റ് പി.ആര്‍ ജയകുമാര്‍,ജിന്‍സ് തോമസ് എന്നിവര്‍ വിതരണം ചെയ്തു. സുബി ത  ബിനോയി ,സുധീര്‍ ജി കുറുപ്പ് ,ഗൌതം ബാലചന്ദ്രന്‍,രശ്മി ജി, ആ‍‍ർ.സുകുമാരന്‍ നായർ,വി.എന്‍ രാമകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.പ്രധാനാദ്ധ്യാപിക എം.ജി സീന  റീപ്പോര്‍ട്ട് അവതരിപ്പിച്ചു.ചെയര്‍മാന്‍ ടി.പി.രവീന്ദ്രന്‍ പിള്ള സ്വാഗതവും സ്കുള്‍ ലീഡര്‍ സ്നേഹ സുരേഷ് നന്ദിയും പറഞ്ഞു.
 നേരത്തെേ നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍  ഡോ.എന്‍ ജയരാജ്  എം.എല്‍ .എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ജയാശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തി.