ചിറക്കടവ്: വെള്ളാളസമാജം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് മുറികൾക്കുള്ള കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും കോട്ടയം ഭാരത് ആശുപത്രി സംഭാവന ചെയ്തു. ആശുപത്രി എം.ഡി. ഡോ.വിനോദ് വിശ്വനാഥ്, സ്‌കൂൾ വികസനസമിതി ചെയർമാൻ ടി.പി. രവീ ന്ദ്രൻപിള്ള, മാനേജർ സുമേഷ്ശങ്കർ എന്നിവർക്ക് ഇവ കൈമാറി.

സ്‌കൂളിൽ രണ്ടുമാസം കൊണ്ട് നടപ്പാക്കുന്ന ഒരുകോടി രൂപയുടെ വികസന പ്രവർത്ത നം വികസനസമിതി ചെയർമാൻ ടി.പി.രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സുമേഷ്ശ ങ്കർ പുഴയനാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.വിനോദ്കുമാർ, കൺവീനർ എം.എൻ. രാജരത്‌നം, കെ.ആർ.അജിത്ത്, പ്രഥമാധ്യാപിക എം.ജി.സീന എന്നിവർ പ്രസംഗിച്ചു.