പൊൻകുന്നം: എരുമേലി പേട്ടകെട്ടിന് പ്രസാദമായി അവൽപ്പൊതി വിതരണം ചെയ്യാൻ വെള്ളാള മഹാസഭ ജില്ലാപ്രതിനിധി സമ്മേളനം തീരുമാനിച്ചു. മഹിഷി നിഗ്രഹത്തിനെ ത്തിയ മണികണ്ഠന് എരുമേലി പുത്തൻവീട്ടിൽ തറവാട്ടിൽ നിന്ന് അവൽ നൽകിയ സ്മര ണ പുതുക്കിയാണിത്.

അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾക്കും പതിനായിരക്കണക്കിന് സ്വാമിമാർക്കും അവ ൽപ്രസാദം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണത്തിന് യൂണിയൻ തലത്തിലും ഉപസ ഭകളിലും സമിതികൾ രൂപവത്ക്കരിക്കും. 11-ന് എരുമേലി സർവസിദ്ധി വിനായക ക്ഷേ ത്രത്തിൽ ജില്ലയിലെ ഗുരുസ്വാമിമാരെ ആദരിക്കുന്നതിന് സംഗമമൊരുക്കുന്നതിനും പ്രതി നിധി സമ്മേളനം തീരുമാനിച്ചു.

പൊൻകുന്നത്ത് നടന്ന സമ്മേളനം ജില്ലാപ്രസിഡന്റ് വി.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെ യ്തു. ടി.ഡി.അരവിന്ദാക്ഷൻ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.വിജയൻ റിപ്പോർട്ടും ട്രഷറർ വി.എൻ.ഹരിഹരസുതൻ കണക്കും അവതരിപ്പിച്ചു. വി.ആർ. വി ജയകുമാർ, ടി.പി.രവീന്ദ്രൻപിള്ള, കെ.കെ.മുരളീധരൻ പിള്ള, എം.എ.രാജപ്പൻപിള്ള, എം.ബി.ബിനു, സി.പി.ശശികുമാർ, എ.പി.ഇന്ദുലാൽ, വി.എസ്.ഗോപിനാഥപിള്ള തുട ങ്ങിയവർ പ്രസംഗിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ വി.സുരേഷ്‌കുമാർ, സുരേന്ദ്രൻ മേലേതിൽ തുടങ്ങിയവർ സംഘടനാ ചർച്ചകൾക്ക് നേതൃത്വം നൽകി.