കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ ടാക്സി സ്റ്റാൻ്റിൽ വെള്ളക്കെട്ടുണ്ടാകുന്നത് ദുരിത മാകുന്നു. തുലാമഴയിൽ ഒഴുകിയെത്തുന്ന  വെള്ളമാണ് ടാക്സി സ്റ്റാൻ്റിൽ കെട്ടിക്കിടന്ന് ദുരിതം സൃഷ്ടിക്കുന്നത്.

ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞ് വെള്ളം റോഡിലൂടെ കയറി ഒഴുകുന്നതാ ണ് കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ ടാക്സി സ്റ്റാൻറിൽ വെള്ളം കെട്ടി നിൽക്കാൻ കാരണം. മഴ ശക്തമായി പെയ്താൽ ദേശീയ പാതയിലൂടെ അടക്കം ഒഴുകിയെത്തുന്ന വെള്ളം ടാക്സി സ്റ്റാൻറിലേയ്ക്ക് ഇരച്ചുകയറുന്ന സ്ഥിതിയാണ്. ഓടകൾ നികത്തിയട ക്കം നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമാണ് വെള്ളം റോഡിലൂടെ കയറി ടാ ക്സി സ്റ്റാൻ്റിലേക്ക് ഒഴുകുന്നത്. ഇതു മൂലം വാഹനങ്ങൾ സ്റ്റാൻ്റിൽ പാർക്ക് ചെയ്യാൻ പോ ലും കഴിയാത്ത സ്ഥിതിയുണ്ട്. ഇരുചക്രവാഹനങ്ങളുടെ പാതിയോളം ഉയരത്തിൽ വ രെ ഇവിടെ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം ഉയർന്നിരുന്നു.

വെള്ളം ക്കെട്ട് മൂലം കാൽനടയാത്രക്കാർക്കും ഇതു വഴി മഴ പെയ്താൽ സഞ്ചരിക്കാനാ കില്ല .മണിമലയ്ക്ക് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നയിടം കൂടിയാണ് ഇവിടം. ഇ വർക്കും വെള്ളക്കെട്ട് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വെള്ളമിറങ്ങിയാൽ പ്രദേ ശമാകെ ചെളി കൊണ്ട് നിറയുന്ന സ്ഥിതിയുമുണ്ട്. ദേശീയപാതാ അധികൃതർ മുൻ കൈയെടുത്ത് പ്രശ്നം പരിഹരിക്കണം എന്നാണ് ടാക്സി ഡ്രൈവർമാരുടെയും  യാത്ര ക്കാരുടെയും ആവശ്യം.