പാറത്തോട്:അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എയുടെ 2021-2022 ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച പാറത്തോട് ഗ്രാമ പഞ്ചായത്ത്‌ വെളിച്ചിയാനി വടക്കേമല റോഡ് നവീകരണം ഉത്ഘാട നം ചെയ്തു.

പാറത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡയസ് കൊക്കാട്ട് അധ്യക്ഷത വഹിച്ച യോ ഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉത്ഘാടനം ചെയ്തു. കാഞ്ഞിര പ്പ ള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ.സാജൻ കുന്നത്ത്, വാർഡ് മെമ്പ ർ ഷേർലി വർഗീസ്,പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ. ജെ തോമസ് കട്ടയ്ക്കൽ,പഞ്ചായത്ത്‌ മെമ്പർമാരായ സോഫി ജോസഫ്,കെ.യു അലിയാർ, എന്നിവർ പ്രസംഗിച്ചു.