കാഞ്ഞിരപ്പള്ളി: ചിറ്റാർപുഴയുടെ തീരത്തേക്ക് പച്ചക്കറി മാലിന്യം തള്ളിയതിനെ തുടർ ന്ന് പച്ചക്കറി കടയുടമയ്ക്ക് അയ്യായിരം രൂപ പിഴ. ചെമ്മണൂർ ജൂവലറിക്ക് പുറകുവ ശത്താണ് ചിറ്റാർപുഴയിലേക്ക് പച്ചക്കറി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വൻ തോതിൽ നിക്ഷേപിച്ച് ജലം മലിനമാക്കിയിരിക്കുന്നത്. പഞ്ചായത്ത് അധീകൃതരും ഹരി തകേരള മിഷനും നടത്തിയ പരിശോധനയിലാണ് ചിറ്റാർപുഴയിലേക്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുന്പാണ് ചിറ്റാർപുഴയിലെ മാലിന്യങ്ങൾ നീ ക്കി ശുചീകരിച്ചത്.

ഇതിനുശേഷം പലതവണ പുഴയിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ നോട്ടീസും പി ഴശിക്ഷയും നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചിറ്റാർപുഴയിലേക്ക് മലിനജലം ഒഴുക്കി യതിനെതിരെ ഹോട്ടലിനും സ്റ്റോപ്പ് മൊമ്മോ നൽകിയിരുന്നു. ഇനിയും ചിറ്റാർപുഴയി ലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടിയും പിഴയും ഈടാക്കുമെന്ന് പ ഞ്ചായത്ത് അധീകൃതർ പറഞ്ഞു.