കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നാട്ടുകാരെ പിഴിഞ്ഞ് പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍. ഒറ്റ ദിവസം കൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് മുതല്‍ മുപ്പത്തി യഞ്ച് രൂപവരെ കൂട്ടി. പച്ചക്കറി കിറ്റുകളുടെ വിലയും തോന്നുംപടിയാക്കി. മറ്റു സം സ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞു എന്നതാണ് വിലക്കയറ്റത്തിന് ന്യായമായി പറ യുന്നത്. ചെറിയ ഉള്ളിയാണ് കൂട്ടത്തിലെ വില്ലന്‍. ഇന്നലെ അറുപതാണങ്കില്‍ ഇന്ന് 100 ഒറ്റരാത്രികൊണ്ട് കൂട്ടിയത് 35 രൂപതക്കാളിയും ഇരട്ടിയിലേക്കു കുതിച്ചു.
ഇരുപതില്‍ നിന്ന് 40 രൂപയായി. മുളകിന്റെ എരിവ് വിലയിലുമുണ്ട്. 28 രൂപയായിരു ന്ന പച്ച മുളക് 45 രൂപ കൊടുക്കണം. കാരറ്റിനും ബീന്‍സിനും പത്ത‌ു രൂപ കൂടി. കച്ചവട ക്കാര്‍ തരുന്ന കിറ്റിന് പോലും തീവിലയായി. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിയെത്തുന്നില്ലെ ന്നും ഇങ്ങനെ പോയാല്‍ ഇനിയും കൂടുമെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത് പൊതു വി പണി വില ഉയർന്നതോടെ വില ഇനിയും ഉയരുമെന്ന ഭീതിയിൽ കൂടുതൽ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതിനായി ജനങ്ങൾ കൂട്ടത്തോടെയാണ് സപ്ലൈകോയിലും എത്തു ന്നത് കോവിഡ് പ്രതിരോധം നിഷ്പ്രഭമാക്കുന്നുണ്ട്. വിപണി വില നിയന്ത്രിക്കാൻ അധി കൃതർ കർശനമായി രംഗത്ത് വരണമെന്ന ആവശ്യം ശക്തമാക്കി.