കാഞ്ഞിരപ്പള്ളി:റബ്ബര്‍ അടക്കമുള്ള കാര്‍ഷികോത്പനങ്ങളുടെ വിലയിടിഞ്ഞത് കോണ്‍ ഗ്രസ് ഭരണത്തിലാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഈ നയം തന്നെ ബി.ജ.പിയും തുടര്‍ ന്ന് പോന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിയാന്‍ കരാണം കോണ്‍ഗ്രസ് കൊണ്ടു വന്ന കരാറുകളാണ്.കുറഞ്ഞ വിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഉല്‍പന്നങ്ങള്‍ ഇവിടെ ലഭിക്കുന്നതാണ് നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് വിലയിടിയുവാന്‍ കാരണം.ഇതില്‍ മാറ്റമു ണ്ടാകണം.നമ്മുടെ കര്‍കരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കണം. പാര്‍ല മെന്റില്‍ കര്‍ഷകരുടെയും സത്രീകളുടെയും സാധരണക്കാരന്റെയും ശബ്ദമാകുവന്‍ ഇടുതുമുന്നണിയുടെ വിജയം അനുവാര്യമാണെന്ന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി വീണാ ജോര്‍ജ് പറഞ്ഞു.

സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെ യ്തു.കേരളത്തിലെ ജനപിന്തുണയുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്ക് ക ഴിയില്ല.ബി.ജെ.പിക്ക് തീവ്ര ഹിന്ദുത്വ നിലപാടും കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലാ പാടുമാണുള്ളത്.രണ്ട് പാര്‍ട്ടിയും പയറ്റുന്നത് ഒരേ അടവ് തന്നെയാണ്.പാര്‍ലമെന്റില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എല്‍.ഡി.എഫിന്റെ സിറ്റ് വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എ ഷാജി അധ്യക്ഷത വഹിച്ചു.നേതാക്കളായ എ.വി റസല്‍, വി.പി ഇസ്മയില്‍, ആര്‍. നരേന്ദ്രനാഥ്, ഗിരീഷ് എസ്. നാ യര്‍,പി.എന്‍ പ്രഭാകരന്‍, വി.ബി ബിനു,പി.എ താഹ, തോമസ് കുന്നപ്പള്ളി, ഷുക്കൂര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തിന് ശേഷം ടൗണ്‍ ഹാളില്‍ നിന്ന് പേട്ടക്കവ ലയിലേക്ക് പ്രകടനവും നടത്തി.