എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്വീകര ണം.ഇന്നലെ രാവിലെ വെങ്ങാലത്തു വയലിൽ നിന്നും ആരംഭിച്ച പര്യടനത്തിൽ നിരവ ധി പ്രവർത്തകരാണ് പങ്കെടുത്തത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് സ്ഥാനാർത്ഥിയെ കാണാനും വഴിയരികിൽ നിന്ന് സെൽഫി എടുക്കാനും കാത്ത് നിന്നത്. കാഞ്ഞരിപ്പള്ളി മണ്ഡലത്തിലെ പള്ളിക്കത്തോട്, വാഴൂർ ,ചിറക്കടവ് പഞ്ചായത്തുകളി ലായിരുന്നു വീണാ ജോർജ്ജിന് സ്വീകരണം നല്കിയത്.
പള്ളിക്കത്തോട് പഞ്ചായത്തിലെ ഇളംമ്പള്ളി,ചല്ലോലി, ആനിക്കാട്, അമ്പഴത്തുംകുന്ന്, പള്ളിക്കത്തോട് ടൗൺ,മന്ദിരം, കുറുങ്കുടി,മുഴയനാൽ കോളനി, മുക്കാലി.വാഴൂർ  പഞ്ചായത്തിലെ നെടുമാവ് കോളനി,പുളിക്കൽകവല, കാഞ്ഞിരപ്പാറ സെന്റിൽമെന്റ ,കാനം ചന്തക്കവല, കൊച്ചുകാത്തിരപ്പറ, ഇളപ്പുങ്കൽ, കൊടുങ്ങൂർ, 17 മൈൽ, കോളേജ് പടി, ചാമംപതാൽ എന്നിവടങ്ങളിൽ സ്വീകരണം നല്കി.
ഉച്ചകഴിഞ്ഞ് മൂന്നിന്ന് ചിറക്കടവ് പഞ്ചായത്തിലെ കളമ്പുകാട്, തെക്കേത്തു കവല, പാ റാം തോട്,കൈലാത്തു കവല, ഉള്ളായം, ചെറുവള്ളി, പുളിമൂട്,മണ്ണംപ്ലാവ്, താവൂര്, മൂലകുന്ന്, ചിത്രാജഞ്ഞലി, ആശുപത്രിപടി, പൊൻകുന്നം  ടൗൺ, മന്ദിരം, തോണിപ്പാറ, അട്ടിക്കൽ എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പര്യടനം ശാന്തിഗ്രാമിൽ സമാപി ച്ചു.
സി പിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ്, സിപിഐഎം കോട്ട യം ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രൊഫസർ നരേന്ദ്രനാഥ്, അഡ്വ: ഗീരിഷ്  എസ് നായർ, വി.പി ജസ്മെയിൽ ,സിപിഐ നേതാവ് അഡ്വ: ഷാജി, ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയoഗം തോമസ് കുന്നപ്പള്ളി, എൻ.സി.പി  നേതാവ് താഹ തുടങ്ങിയ നേതാക്കൾ പര്യടനത്തിൽ പങ്കെടുത്തു.