കാഞ്ഞിരപ്പള്ളി പാസ്റ്റര്‍ സെന്ററിലെത്തിയ വീണ രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു.കാഞ്ഞിര പ്പള്ളി സി എം സി കോണ്‍വെന്റിലെത്തിയ ഇവര്‍ ഇവിടുത്തെ കന്യാസ്ത്രികളെ നേരില്‍ കണ്ടും വോട്ടഭ്യര്‍ത്ഥിച്ചു.ദേശീയപാതാ വികസനം,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സ്ത്രീകളുടെയും,യുവ തലമുറയുടേയും,കര്‍ക്ഷകരുടെയും ഉന്നമനം എന്നിവ ലക്ഷ്യമാ ക്കിയുള്ള വികസന കാഴ്ചപ്പാട് താന്‍ മുമ്പോട്ട് വയ്ക്കുന്നതെന്ന് ഇതിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കവേ വീണ പറഞ്ഞു.

സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്നത് ആദ്യ സംഭവമല്ല. ഇക്കാര്യത്തിലെ എതിര്‍പ്പ് പരാജയഭീതിയില്‍ നിന്നുയരുന്നതാണ്. പത്തനംതിട്ടയില്‍ വിജയം സുനിശ്ചിതമാണന്ന് വീണ പറഞ്ഞു.
എല്‍ ഡി എഫ് പ്രചാരണ രംഗത്ത് സജീവമാകുമ്പോഴും പക്ഷേ പത്തനംതിട്ടയിലെ യു ഡി എഫ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പി.സി ജോര്‍ജ് എംഎല്‍എ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ ചതുഷ് കോണ മത്സരത്തിനാണ് പത്തനംതിട്ടയില്‍ കളമൊരുങ്ങു ന്നത്.