സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയ ജൈവ പച്ചക്കറി തോട്ടത്തിനുള്ള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അവാര്‍ഡ് വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂളിന്. മന്ത്രി വി എസ് സുനില്‍കുമാരില്‍ നിന്നും വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂളിന് വേണ്ടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു പള്ളത്ത് ഏറ്റുവാ ങ്ങി.

ഒന്ന് മുതല്‍ 12 വരെ ക്‌ളാസ്സുകളുള്ള സംസ്ഥാനത്തെ പതിനായിരത്തോളം വിദ്യാലയങ്ങളില്‍ നിന്നുമാണ് എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്.കുട്ടികളുടെ അശ്രാന്ത പരിശ്രമവും അധ്യാപകരുടെ സ മര്‍പ്പണവും കൃഷിവകുപ്പിന്റെ പിന്തുണയും രക്ഷിതാക്കളുടെ കൈത്താ ങ്ങുമാണ് അവാര്‍ഡിന് തങ്ങളെ അര്‍ഹരതാക്കിയതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.