വാ​ഴൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ​താ​യി നി​ര്‍​മി​ച്ച ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ന്‍റെ​യും ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 29 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പു​തി​യ പ​ഞ്ചാ​യ​ത്തോ​ഫീ​സ് നി​ര്‍​മി​ക്കു​വാ​ന്‍ 2014ല്‍ ​അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​യാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. 2016 ജ​നു​വ​രി​യി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​ണ്‍ ഫ​ണ്ടും കേ​ര​ള റൂ​റ​ല്‍ അ​ര്‍​ബ​ന്‍ ഡ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ വാ​യ്പ​യും അ​ട​ക്കം 3.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു​നി​ല​ക​ളി​ലാ​യി പ​ഞ്ചാ​യ​ത്തോ​ഫീ​സും ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സും നി​ര്‍​മി​ച്ച​ത്.

26ന് ​രാ​വി​ലെ 10.30ന് ​ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ അ​ഖി​ലേ​ന്ത്യാ പു​സ്ത​കോ​ത്സ​വം കെ.​ജി.​ഹ​രി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ന​യ​ന്‍ കൊ​ടു​ങ്ങൂ​രി​ന്‍റെ സ്റ്റാ​മ്പ്, നാ​ണ​യ പ്ര​ദ​ര്‍​ശ​നം കെ. ​ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ​മ​ത്സ​രം പ്ര​സ​ന്ന​ന്‍ ആ​നി​ക്കാ​ടും കാ​ര്‍​ഷി​കോ​ത്സ​വം ടെ​സി ജോ​സ​ഫും ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി ഏ​ഴി​ന് നൃ​ത്തോ​ത്സ​വം.

27ന് 10​ന് കാ​ര്‍​ട്ടൂ​ണ്‍ ക​ള​രി, ഉ​ച്ച​ക​ഴി​ഞ്ഞ് ക​വി​യ​ര​ങ്ങ്, ക​ലാ​സ​ന്ധ്യ, വൈ​കു​ന്നേ​രം 6.30ന് ​ക​ഥാ​പ്ര​സം​ഗം, മി​മി​ക്‌​സ്.

28ന് 10.30​ന് ക്വി​സ് മ​ത്സ​രം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​കാ​ല ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും യ​ശ: ശ​രീ​ര​രാ​യ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും, വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ ‘മ​ധു​രി​ക്കും ഓ​ര്‍​മ​ക​ളേ’ മെ​ല​ഡീ​സ്.

29ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സാം​സ്‌​കാ​രി​ക റാ​ലി, 10ന് ​കാ​രി​ക്കേ​ച്ച​ര്‍ ഷോ, 11​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മ​ന്ദി​രോ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ര്‍​വ​ഹി​ക്കും. ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പി.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 4.30ന് ​ഗാ​ന​മേ​ള.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​സ്. പു​ഷ്‌​ക​ലാ​ദേ​വി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ണ്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റം​ഷാ​ദ് റ​ഹ്മാ​ന്‍, ലൈ​സാ​മ്മ ഇ​ട​ക്ക​ലാ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.