വാഴൂര്‍ ഗവണ്‍മെന്റ് പ്രസ് രജത ജൂബിലി ആഘോഷം 24, 25 തീയതികളില്‍ നടക്കും. 1995ല്‍ പ്രവര്‍ത്തനം ആരംഭിച്ച പത്താമത്തെ സര്‍ക്കാര്‍ പ്രസാണ് വാഴൂരിലേത്. മുന്‍ എംഎല്‍എമാരായ പ്രഫ. കെ. നാരായണക്കുറുപ്പും കാ നം രാജേന്ദ്രനുമാണ് പ്രസ് യാഥാര്‍ഥ്യമാക്കിയത്. 24ന് 10ന് സര്‍ക്കാര്‍ അച്ചു കൂടവും നവീന അച്ചടി രീതികളും എന്ന വിഷയത്തില്‍ സെമിനാര്‍ പ്രസ് സൂപ്രണ്ട് വി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യും. രണ്ട് മുതല്‍ അച്ചടി ചരിത്ര എക്‌സിബിഷന്‍.

25ന് 10ന് ജീവനക്കാരുടെ കലാപരിപാടി. മൂന്നിന് പൊതുസമ്മേളനത്തില്‍ ഡോ. എന്‍. ജ യരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കെ. നാരായണക്കുറുപ്പിന്റെ ഫോട്ടോ അനാച്ഛാ ദനം ചെയ്യുകയും കാനം രാജേന്ദ്രനെ ആദരിക്കുകയും ചെയ്യും. ആന്റോ ആന്റണി എംപി സുവനീര്‍ പ്രകാശനം ചെയ്യും. കുരീപ്പുഴ ശ്രീകുമാര്‍ പ്ര ഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍ നായര്‍, പഞ്ചായത്ത് പ്രസി ഡന്റ് പ്രഫ. എസ്. പുഷ്‌കലാദേവി തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസ മ്മേളനത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ, കെ.പി. ബാലഗോപാലന്‍ നായര്‍, അമ്മിണിയമ്മ പുഴയനാല്‍, വി.ആര്‍. പ്രശാന്ത് കുമാര്‍, ബി. രാജേ ഷ്, കെ. സുല്‍ഫിക്കര്‍, കെ.പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.