ഫെബ്രു.20 ന് പാറത്തോട് ചിറ്റടിയിൽ വെച്ച് നടക്കുന്ന വഴിയോര കച്ചവട തൊഴിലാ ളി  യൂണിയൻ (സിഐടിയു) കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള കാ ഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി എം.എച്ച്.സലീം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സാജൻ വർഗീസ് അദ്ധ്യക്ഷനായി.സെക്രട്ടറി എംഎ റിബിൻ ഷാ, സംസ്ഥാന കമ്മറ്റിയംഗം സലീന മജീദ്,ജില്ലാ കമ്മറ്റിയംഗം എംജി. റെജി എന്നിവർ സംസാരിച്ചു. അന്യായമായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യ ങ്ങളുന്നയിച്ച് ഫെബ്രു.16 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണയിൽ മുഴുവൻ വഴിയോര കച്ചവടക്കാരെയും അണിനിരത്താൻ കൺവൻഷൻ തീരുമാനിച്ചു.
എംഎ റിബിൻ ഷാ (പ്രസിഡണ്ട്) ഷാജഹാൻ കെ.എച്ച്, രാജിമോൾ (വൈസ് പ്രസിഡ ണ്ടുമാർ) സാജൻ വർഗീസ് (സെക്രട്ടറി) നാദിർഷാ പായിപ്പാടൻ, തങ്കച്ചൻ വി.ഡി (ജോ. സെക്രട്ടറിമാർ) എം.ജി. റെജി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 15 അംഗ ഏരി യാ കമ്മറ്റിയെ തെരഞ്ഞെടുത്തു.