കാലപഴക്കം മൂലം നശിച്ച് തുടങ്ങി കാഞ്ഞിരപ്പള്ളി സൗഹൃദയ വായനശാലയ്ക്ക് ശാപമോക്ഷമാകുന്നു.4 കോടി രൂപ ചിലവഴിച്ചാണ് വായനശാല നവീകരിക്കുന്നത്

ഒരു കാലത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനം ആയിരുന്ന സഹൃദയ വായനശാല, എന്നാൽ ഇന്നത് ജീർണ്ണാവസ്ഥയിലായിട്ട് നാളുകൾകഴിഞ്ഞു. പ്രസാധകരായ ഡി സി ബുക്സ് സ്ഥാപകൻ ഡിസി കിഴക്കേമുറി അടക്കമുള്ള ഒരുപാടു മഹാരഥന്മാർ തുടക്കം കുറിച്ച സൗഹൃദയിലെ വായനയിൽ ചോർന്നൊലിക്കുന്ന മേൽക്കൂരയും, ഏത് സമയ വും ഇടിഞ്ഞ് വീഴാറായ കെട്ടിടവും, കാല് ഒടിഞ്ഞ കസേരയും മേശയുമൊക്കെയാണ് ഇന്ന് അവശേഷിക്കുന്നത്.ഈ സാഹചര്യത്തിലാണ് കേരള റൂറൽ ഡെവലപ്പ്മെന്റ് കോർപറേഷന്റെ സഹായത്തോടെ ഗ്രാമ പഞ്ചായത്ത് 4 കോടി രൂപ ചിലവഴിച്ച് വായനശാല പുതുക്കി പണിയുന്നത്.

മൂന്ന് നിലകളിലായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ താഴത്തെ നില വാണിജ്യ ആവശ്യങ്ങൾക്കും,2 മത്തെ നില കോൺഫറൻസ് ഹാളായും മൂന്നാം നില വായനശാലയ്ക്കുമാണ്.ഈ ഭരണ സമിതിയുടെ കാലത്ത് തന്നെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പറഞ്ഞു

ഗവേഷണഗ്രന്ഥങ്ങളും അപൂര്‍വ്വമായ പുസ്തകശേഖരവും ഉള്‍പ്പെടെ 15,000-പുസ്തക ങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. വായനശാല താത്കാലികമായി കുരിശുകവലയിൽ സ്ഥി തി ചെയ്യുന്ന പഞ്ചായത്ത് വക കെട്ടിടത്തിലേയ്ക്ക് മാറ്റും.ഇതിന്റെ ഭാഗമായി കാഞ്ഞിര പ്പള്ളി സന്തോം കോളേജിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പുസ്തകങ്ങളും ഇവ വയ്ക്കാനുള്ള ഷെൽഫുകളും താത്കാലിക കെട്ടിടത്തിലേയ്ക്ക് മാറ്റി.

സക്കറിയയെയും റോസ് മേരിയെയും പോലെ പ്രമുഖരായ അനവധി കാഞ്ഞിരപ്പള്ളി ക്കാരെ എഴുത്തിന്റെതായ വലിയ ഒരു ലോകത്തേക്ക് പിച്ചവെപ്പിച്ച സഹൃദയ വായനശാല ഇനി പരിഷ്കൃതമായ കാലഘട്ടത്തിന്റെ പുതിയ മുഖമായിരിക്കും….