ചേനപ്പാടി: കോവിഡ് ഭീഷണിയെത്തുടർന്ന് വായനശാലയിലോ സ്കൂളിലോ പോയി പുസ്തകം വായിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി വായനാദിനത്തിൽ ചേനപ്പാടി ഗവ.എൽ.പി.സ്കൂൾ അധ്യാപകരും പി.ടി.എ.പ്രവർത്തകരും ചേർന്ന് കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിച്ചു നൽകി.തങ്ങളെത്തേടി പുസ്തകങ്ങളുമായെത്തിയ അധ്യാപകരെക്കണ്ട  കുട്ടികൾ  ആവേശത്തിലായിരുന്നു.

മാറിയ സാഹചര്യത്തിൽ ഇ-ബുക്ക് റീഡിംഗും കുട്ടികളെ  പരിചയപ്പെടുത്തി. സ്കൂൾ   അമ്മലൈബ്രറിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് വായനയ്ക്കാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നൽകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.