മുണ്ടക്കയം:കരിനിലംമറ്റപറമ്പില്‍ ജോസഫിന്റെ(കുഞ്ഞുമോന്റെ) റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ യാണ് പാമ്പിനെ ജോലിക്കാര്‍ കണ്ടത്. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കരിങ്കല്‍ കെട്ടിനുളളില്‍ കയറിയ പാമ്പിനെ പുറത്തിറക്കാനായില്ല.

ഉടന്‍ തന്നെ തിരുവനന്തപുരത്തുളള വാവാ സുരേഷിനെ വിവരം അറിയിക്കുകയായിരു ന്നു. രാത്രി പതിനൊന്നുമണിയോടെ വാവാ സുരേഷ് എത്തി കരിങ്കല്‍ കെട്ടു പൊളിച്ചു നീക്കി ഫണം വിടര്‍ത്തി നിന്ന മൂര്‍ഖനെ പിടികൂടി.

വാവാ സുരേഷ് എത്തുന്നതുവരെ ഒന്‍പത് മണിക്കൂര്‍നേരം നാട്ടുകാര്‍ വിളക്കുകള്‍ സ്ഥാപിച്ചു പാമ്പിനായി കാവല്‍ നില്‍ക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് റാന്നി ഫോറസ്റ്റ് അധികാരികള്‍ക്കു കൈമാറി ശബരിമലവനത്തിലേക്ക് അയച്ചു.