ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂ ടി. പുളിമാവ് മുണ്ടക്കല്‍ വിഷ്ണു സിദ്ധാര്‍ത്ഥിന്റെ വീടിന് സമീപത്തായി സ്ഥിതി ചെ യ്യുന്ന ഗോഡൗണില്‍ നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വാവ സുരേഷെ ത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലെ നായ  അസാധാരണമായി കുരയക്കുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ വീട്ടുകാര്‍ കണ്ടെത്തുന്നത്.

സമിപത്ത് കൂട്ടിയിട്ടിരുന്ന വിറക് കെട്ടിനുള്ളില്‍ ഒളിച്ച പാമ്പിനെ പിന്നീട് വാവാ സു രേഷിനെ വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു. അഞ്ച് മാസം പ്രായമുളള പെണ്‍ വര്‍ഗത്തില്‍പ്പെട്ടതാണ് പാമ്പാണിതെന്ന് വാവാ സുരേഷ് പറഞ്ഞു. എറെ ജനങ്ങള്‍ താ മസിക്കുന്ന പ്രദേശത്തെ ഒഴിഞ്ഞ് കിടക്കുന്ന പറമ്പ് കാട് പിടിച്ച് കിടക്കുന്നതാണ് പാമ്പി ന്റെ ശല്യം കൂടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പറമ്പ് ശുചിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.