കാഞ്ഞിരപ്പള്ളി: മഴക്കെടുതിയും സാന്പത്തിക മാന്ദ്യവും മുതലാക്കി തമിഴ്നാട്ടിൽനിന്ന് ഉൾപ്പെടെയുള്ള വട്ടിപ്പലിശക്കാർ മലയോരമേഖലയിലും മറ്റു പ്രദേശങ്ങളിലും വട്ടമിടു ന്നു. രണ്ടുമാസമായി ഇടതോരാതെ പെയ്ത മഴ സമസ്ത മേഖലയെയും ദുരിതത്തിലാക്കി യിരുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ജനജീവിതത്തെ ദുസ്സഹമാക്കി. വൻകിട റബർ ത്തോട്ടങ്ങളും ചെറുകിട കർഷകരും കനത്തമഴമൂലം ടാപ്പിംഗ് നിറുത്തിവച്ചിരിക്കുകയാ യിരുന്നു.
ഇതു മൂലം കർഷകരും തോട്ടം തൊഴിലാളികളും ഒരുപോലെ സാന്പത്തിക പ്രതിസന്ധി യിലാണ്. ഉടമകളോട് പണം ചോദിക്കാമെന്ന് വച്ചാൽ ഇവരുടെ സ്ഥിതിയും പരിതാപ കരമാണ്. ഓണമായതോടെ ദുരിതം ഇരട്ടിയായി.ഈ അവസരം മുതലാക്കിയാണ് വട്ടി പ്പലിശക്കാർ കളത്തിലിറങ്ങിയിരിക്കുന്നത്. 1000 രൂപയ്ക്ക് 200 രൂപയാണ് ഒരുമാസ ത്തേക്ക് പലിശ വാങ്ങുന്നത്. പണം നൽകുന്പോൾ 200 രൂപ മുൻകൂർ വാങ്ങിരിക്കും. ബാക്കി തുക ഒരുമാസത്തിനുള്ളിൽ കൊടുത്തു തീർക്കണം.
10000 രൂപയാണ് വായ്പയായി നൽകുന്നത്. 2000 രൂപയാണ് പലിശ. അടവ് മുടങ്ങി യാൽ വീടുകളിൽ എത്തി ഇവർ ഭീഷണിപ്പെടുത്തുകയും ബഹളം ഉണ്ടാക്കുകയും ചെ യ്യും. സ്ത്രീകൾ ഉള്ള സമയത്താണ് ഇവർ എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് വട്ടി പ്പലിശക്കാർ കളത്തിലിറങ്ങിരിക്കുന്നത്. പോലീസുകാർക്ക് കൈമടക്ക് നൽകുന്നുണ്ടെന്നും പോലീസിലെ ഒരു വിഭാഗം പറയുന്നു.
കച്ചവട സ്ഥാപനങ്ങളും പലിശയ്ക്ക് പണം വാങ്ങിയാണ് വ്യാപാരം നടക്കുന്നത്. രാവി ലെ മുതൽ പലിശക്കാർ കയറിയിറങ്ങുന്നതല്ലാതെ വ്യാപാരം ഒന്നും നടക്കുന്നില്ലെന്ന് വ്യാ പാരികൾ പറയുന്നു. ഇത്തരം വട്ടിപ്പലിശക്കാരെ പിടികൂടാൻ പോലീസും തയാറാ കുന്നില്ല. തമിഴ്നാട്ടിൽ നിന്ന് എത്തുന്നവർ കേരളത്തിലെത്തി വീടുകൾ വാടകയ്ക്ക് എടുത്താണ് ഇടപാടുകൾ നടത്തുന്നത്