കേറ്ററിംങ് സർവീസിന്റെ മറവിൽ ചാരായം വിൽപ്പന; കേറ്ററിംങ് ക്വട്ടേഷൻ ഏറ്റെടുത്ത് വിവാഹ വീടുകളിൽ ചാരായം വിൽപ്പന; വിൽക്കാനെത്തിച്ച നാലു ലിറ്റർ ചാരായവും 70 ലിറ്റർ കോടയുമായി മണിമല കടയനിക്കാട് സ്വദേശി പിടിയിൽ

കേറ്ററിംങ് സര്‍വീസിന്റെ മറവില്‍ വിവാഹ വീടുകളില്‍ വ്യാജ ചാരായം വില്‍പ്പന നടത്തിയ കേസില്‍ മണിമല കടയനിക്കാട് സ്വദേശി പൊലീസ് പിടിയില്‍. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് നാലു ലിറ്റര്‍ ചാരായവും, 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തത്. മണിമല കടയനിക്കാട് കോലഞ്ചിറയില്‍ വീട്ടില്‍ കെ.എസ് സോമനെയാണ് (65) ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്.

ഇതിനിടെയാണ് ഇയാള്‍ വീടിനു സമീപത്ത് വാറ്റ് ചാരായം വാറ്റുന്നതായി പൊലീസ് സംഘം കണ്ടെത്തിയത്. തുടര്‍ന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍, മണിമല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബി.ഷാജിമോന്‍, എസ്ഐ വിജയകുമാര്‍, അനില്‍കുമാര്‍, മോഹനന്‍, എ.എസ്ഐ റോബി പി.ജോസ് എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഇയാള്‍ ഒരു ലീറ്റര്‍ ചാരായം ആയിരം രൂപയ്ക്കാണ് വിറ്റിരുന്ന