പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സഞ്ജീവ് കുമാറിന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  നടത്തിയ പരിശോധനയിൽ മുൻ ബാർ ജീവനക്കാരനായ ചിറക്കടവ് മുട്ടത്ത്കവല ഭാഗത്ത് നടുവിലെ മുറിയിൽ വീട്ടിൽ സോമൻ നായർ എൻ കെ  ശ്രീജിത്തിന്റെ വീടിനോട് ചേർന്ന് കാലിതൊഴുത്തിൽ പശുവിന് കൊടുക്കുവാൻ സൂ ക്ഷിച്ചിരുന്ന പുൽക്കൂട്ത്തിനുള്ളിൽ നിന്നും  നിന്നും 500 ml കൊള്ളുന്ന 22 കുപ്പികളിലാ യി സൂക്ഷിച്ചിരുന്ന 11 ലിറ്റർ വിദേശമദ്യവും 5 ലിറ്റർ കൊള്ളുന്ന  വെളുത്ത കന്നാസിൽ മൂന്നു ലിറ്റർ ചാരായവും കണ്ടെടുത്തു. ശ്രീജിത്തിനെ പ്രതിയാക്കി അബ്ക്കാരി കേസെടു ത്തു. എക്‌സൈസ് പാർട്ടിയെ കണ്ടു ഓടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല ലോക്ക്ഡൗൺ തുടങ്ങിയശേഷം ബാറിൽ ജോലി ഇല്ലാതിരുന്നതിനാൽ ബിവറേജിസിൽ നി ന്നും മദ്യം വാങ്ങിയും സ്വന്തമായി ചാരായം ഉൽപാദിപ്പിച്ചും മദ്യ കച്ചവടം നടത്തിവരി കയായിരുന്നു പ്രതി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് നന്ത്യാട്ട് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ് അഭിലാഷ് ഡ്രൈവർ മുരളീധരൻ എന്നിവർ പങ്കെടുത്തു