കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2018 19 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പട്ടികവർഗ്ഗ വനിതാ സ്വയം പരിശീലന കേന്ദ്രത്തിൻ്റെയും പകൽ വീടിൻ്റെയും ആദ്യഘട്ട ഉദ്ഘാടനം ആൻ്റോ ആന്റണി എം.പി നിർവഹിച്ചു. പ്രസിഡൻ്റ് മറിയമ്മ ജോസഫിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് പി. എ. ഷെ മീർ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു സജീവ്, അംഗങ്ങളായ ഷേർലി തോമസ്, ഡെയ്സി ജോർജ്ജുകുട്ടി,പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തോമസ് കട്ടക്കൻ, മോഹൻദാസ് പഴുമല, കെ.കെ ഗോപാലൻ,കെ.കെ.ഗംഗാധരൻ, സീന സജിത്ത്, സരസ്വതിയമ്മ മോഹൻദാസ്, പി.ബി സോമശേഖരൻ, കെ.പി.സുരേഷ് എന്നി വർ പ്രസംഗിച്ചു. കെട്ടിട നിർമ്മാണത്തിനായി സ്ഥലം സൗജന്യമായി നൽകിയ ലീലാ കൃ ഷ്ണനേയും അജേഷ് മംഗലത്തിനെയും ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ചെലവാക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ ചിറ്റടി പബ്ലിക് ലൈബ്രറി ഉദ്ഘാടനം- അഞ്ച് ലക്ഷം, പാറത്തോട്-ഗ്രേസിപ്പടി റോഡ്് നവീകരണവും കലുങ്ക് നിര്‍മാണവും – അഞ്ച് ലക്ഷം, വെളിച്ചിയാനി പാലപ്ര റോഡ് നവീകരണം – അഞ്ച് ലക്ഷം, പാല-്രപഴൂമല റോഡ് കോണ്‍ക്രീറ്റിങ്- ആറ് ലക്ഷം, 85 അംബേദ്കര്‍ കോളനി അടിസ്ഥാന സൗകര്യ വികസം- പത്ത് ലക്ഷം, 18ാം വാര്‍ഡിലെ സാംസ്‌കാരിക നിലയം നവീകരണം- അഞ്ച് ലക്ഷം, പഴുമല ശ്രേയസ് വനിതാ കുടുംബശ്രീ മന്ദിരം- മൂന്ന് ലക്ഷം, വില്ലന്‍ചിറ ജലസേചന പദ്ധതി -10 ലക്ഷം, പാറത്തോട് പബ്ലിക് ലൈബ്രറി ഒന്നാം നില നിര്‍മാണം-അഞ്ച് ലക്ഷം, പാറത്തോട്-ചോറ്റി-ചിറ്റടി-ഉരക്കനാട് പബ്ലിക് ലൈബ്രറികള്‍ക്കായി മൂന്ന് ടെലിവിഷന്‍ സെറ്റുകളും ഫര്‍ണിച്ചറുകളും നല്‍കല്‍, പാറത്തോട്, ചിറഭാഗം, ചോറ്റി-ത്രിവേണി, ചിറ്റടി പാലപ്ര അങ്കണവാടികള്‍ക്ക് മൈക്ക് സെറ്റ് വിതരണം, അഞ്ചിലവ്-പൂഴിത്തറ റോഡ്- രണ്ട് ലക്ഷം,വിവിധ വാര്‍ഡുകളില്‍ കുഴല്‍ക്കിണറുകള്‍, ജലസേചന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, കര്‍ഷക ഒപ്പണ്‍ മാര്‍ക്കല്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ തുടങ്ങിയവയുടെ  സംയുക്ത ഉദ്ഘാടനം ആൻ്റോ ആന്റണി എം.പി നിർവഹിച്ചു.