കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും അമല സര്‍വ്വീസ് സെന്ററും ചേര്‍ന്ന് വനിതാ ദിനാ ഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. അ മല സര്‍വ്വീസ് സെന്റര്‍ പ്രസിഡന്റ് സിസ്റ്റര്‍ സാലി അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീക രണത്തിന്റെ സന്ദേശമുയര്‍ത്തി ബസ് സ്റ്റാന്‍ഡിലെ ചുവരില്‍ ചിത്രം വരച്ച സെന്റ് മേരീ സ് സ്‌കൂളിലെ എന്‍.എസ്.എസ് അംഗങ്ങളായ ഗൗരി പ്രിയ ലാല്‍, ലെന മരിയ ജോസഫ്, പ്രവീണ രമേശ്, സ്റ്റെഫി ജെയിംസ് എന്നിവരെ എസ്.ഐ ടി.ഡി മുകേഷ്, വാര്‍ഡംഗം ബീ നാ ജോബി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. സിസ്റ്റര്‍ ടോംസി, സിസ്റ്റര്‍ പേര്‍ളി മേരി മാത്യു, സിസ്റ്റര്‍ ജെസ്മി, സിവില്‍ പോലീസ് ഓഫീസര്‍ സി.എ ലേഖ എന്നിവര്‍ പ്രസംഗിച്ചു.