തമ്പലക്കാട്-വണ്ടനാമല കോളനി റോഡിന് മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫ ണ്ടില്‍നിന്നും ഡോ. എന്‍. ജയരാജ് എം.എല്‍.എ.യുടെ നിര്‍ദ്ദേശാനുസരണം 16.5 ല ക്ഷം രൂപ അനുവദിച്ച് റോഡിന്‍റെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. 1995-ല്‍ കട ക്കയം പടിക്കല്‍നിന്നും വണ്ടനാമല കോളനിയിലേക്ക് നിര്‍മ്മിച്ച റോഡ് വര്‍ഷങ്ങളാ യി  വാഹനസഞ്ചാരയോഗ്യമല്ലാതായി കിടന്നത് കോളനിവാസികളായ 50-ഓളം കു ടുംബങ്ങള്‍ക്ക് ഒരു ശാപമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രദേശം സന്ദര്‍ശിച്ച ജയരാജ് എം.എല്‍.എ പ്രദേശവാസികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു എന്ന് നിര്‍മ്മാണ ഉല്‍ഘാടത്തില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ അഭിപ്രായപ്പെട്ടു.

വണ്ടനാമല കോളനി റോഡ് ഏതാണ്ട് ഒരു കിലേമീറ്റര്‍ ദൂരത്തില്‍ കുണ്ടും, കുഴിയും നിറഞ്ഞ കാല്‍നടക്കാര്‍ക്കുപോലും സഞ്ചിക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു.  റോഡിന്‍റെ പണികള്‍ പൂര്‍ത്തിയാവുന്നതോടെ വണ്ടനാമലക്കാരുടെ ഏക സഞ്ചാരപാ ത തുറന്നുകിട്ടുന്ന സന്തോഷത്തിലാണ് പ്രദേശവാസികള്‍.ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, പഞ്ചായത്ത് അംഗങ്ങളായ ബേബി വട്ടക്കാട്ട്, രാ ജു തേക്കുംതോട്ടം, അമ്പിളി ഉണ്ണികൃഷ്ണന്‍, മണി രാജു, ഹരിക്കുട്ടന്‍, ബിന്ദു തുടങ്ങിയ വര്‍ പ്രസംഗിച്ചു.