വാഴൂര്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന നിര്‍ദ്ധനരായ വയോജനങ്ങള്‍ക്ക് താങ്ങാവാ ന്‍ വാഴൂരില്‍ പുണ്യം ട്രസ്റ്റ് നിര്‍മ്മിച്ച ‘വാനപ്രസ്ഥ’കേന്ദ്രം വ്യാഴാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയി ച്ചു.
1.45ന് നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.ആര്‍. സുകുമാരന്‍ നാ യര്‍ അദ്ധ്യക്ഷനാകും. തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെ യ്യും. പകല്‍വീടിന്റെ ഉദ്ഘാടനം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മധു എസ്. നായര്‍ നിര്‍വ്വഹിക്കും. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗാ കേന്ദ്രത്തിന്റെ ഉദ്ഘാട നം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാന്‍ ബി. രാധാ കൃഷ്ണമേനോന്‍ നിര്‍വ്വഹിക്കും. ഡോ.എന്‍. ജയരാജ് എംഎല്‍എ ആദരിക്കല്‍ നിര്‍വ്വ ഹിക്കും.
കൊച്ചിന്‍  ഷിപ്പ്യാര്‍ഡില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചാണ് മന്ദിരത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം. 10,362 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലായി 16 മുറികള്‍ ഉണ്ട്. ഒരുകോടി അന്‍പത്തിയഞ്ച് ലക്ഷം രൂപ നിര്‍മ്മാണത്തിന് ചെലവായി. പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്.
അഞ്ച് സിംഗിള്‍ റൂം, ഏഴ് ഡബിള്‍ റൂം, മൂന്ന് പേര്‍ക്ക് വീതം താമസിക്കാവുന്ന മൂന്ന് റൂ മുകളുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് താമസ സൗകര്യമാ ണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. യോഗമെഡിറ്റേഷന്‍ ഹാള്‍, 150 പേര്‍ക്ക് ഭക്ഷ ണം കഴിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കു ന്നത്. സത്സംഘം, വായനശാല, മറ്റ് വിനോദ സൗകര്യം, പൂന്തോട്ടം, ആദ്ധ്യാത്മിക ക്ലാസു കള്‍ എന്നിവയെല്ലാം വാനപ്രസ്ഥ കേന്ദ്രത്തിലുണ്ട്. സമീപത്തെ വയോജനങ്ങള്‍ക്കായി പകല്‍വീടും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.ആര്‍. സുകുമാരന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ.എസ്. ശിവപ്രസാദ്, പുണ്യം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആര്‍. അനി ല്‍കുമാര്‍, സെക്രട്ടറി കെ.എസ്. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.