മുണ്ടക്കയം: മുണ്ടക്കയം – വള്ളിയാംകാവ് ക്ഷേത്രം റോഡിന്‍റെ ശോച്യാവസ്ഥ പരിഹ രിക്കണമെന്ന ആവശ്യം ശക്തമായി.സ്വകാര്യ റബർ എസ്റ്റേറ്റിലൂടെയുള്ള റോഡ് തകർ ന്നിട്ട് വർഷങ്ങളായി.റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകുവാനോ സഞ്ചാര യോഗ്യമാക്കുവാനോ എസ്റ്റേറ്റ് അധികൃതർ തയാറാകുന്നുമില്ല.ഇതിനിടെ കഴിഞ്ഞ ആ ഴ്ച എസ്റ്റേറ്റ് അധികൃതർ ജെസിബി ഉപയോഗിച്ച് റോഡിൽ മണ്ണിട്ട് കുഴികൾ അടച്ചു. ഇത് ജനത്തിന് ആശ്വാസത്തേക്കാൾ ദുരിതം വിതച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വരെ വലിയ വാഹനങ്ങൾ പോയാൽ പൊടി കാരണം ഇരുചക്ര വാഹനങ്ങളിലോ ചെറുവാഹനങ്ങളിലോ പോകുന്നവർക്ക് യാത്ര ദുസഹമായിരുന്നു. ഇപ്പോൾ മഴ പെയ്തതോടെ ചെളിനിറഞ്ഞ് ഇരുചക്ര യാത്ര അസാധ്യമായിരിക്കുക യാണ്.റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ബസ് സർവീസുകൾ മുടങ്ങുന്നത് യാത്ര ക്കാർക്ക് ഇരട്ടി പ്രഹരമായി. യാതൊരു വിധത്തിലും റോഡിൽ യാത്ര സാധ്യമല്ലാതാ യതോടെ ബസുകൾ പലപ്പോഴും പാതി വഴിയിൽ വന്ന് മടങ്ങുകയാണ് പതിവ്. ചെറു വാഹനങ്ങളും ഈ മേഖലയിലേക്ക് സർവീസ് നടത്തുവാൻ മടിക്കുകയാണ്.
വാഹനത്തിന് കേടുപാടുകൾ വരുന്നതിനാൽ രാത്രി കാലങ്ങളിൽ പോലും ഓട്ടോ അട ക്കമുള്ള വാഹനങ്ങൾ ഈ വഴി വരാറില്ല. തകർന്ന റോഡിലൂടെ ജീപ്പ് പോലെയുള്ള വാഹനങ്ങളിൽ നാനൂറിലധികം രൂപ നൽകിയാണ് ജനങ്ങൾ യാത്രചെയ്യുന്നത്.ദിനം പ്രതി നൂറുകണക്കിന് ഭക്തജനങ്ങളാണ് വള്ളിയാംകാവ് ക്ഷേത്രത്തിൽ എത്തുന്നത്. ദൂ ര സ്ഥലങ്ങളിൽ നിന്നു വരുന്നവർ വാഹനങ്ങൾക്ക് കേടുപാട് ഭയന്ന് സ്വന്തം വാഹന ങ്ങൾ മുണ്ടക്കയത്ത് പാർക്ക് ചെയ്ത് ടാക്സികളിലാണ് ക്ഷേത്രത്തിൽ എത്തുന്നത്. കു പ്പക്കയം മേഖലയിൽ എസ്റ്റേറ്റ് ലയങ്ങളിലായി വസിക്കുന്ന നൂറുകണക്കിന് ജനങ്ങളും ദുരിതത്തിലാണ്.
പുതിയ പദ്ധതിയായ ശബരിമല ദേശീയപാതയുടെ അലൈൻമെന്‍റ് വള്ളിയാങ്കാവ് വഴിയാണെന്നുള്ളത് മാത്രമാണ് നാട്ടുകാരുടെ ഏക പ്രതീക്ഷ . പക്ഷേ അതുവരെയും ദുരിത യാത്ര തുടരാതിരിക്കുവാൻ താത്ക്കാലിക പരിഹാരമായി അറ്റകുറ്റപ്പണികൾ എങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.