കോവിഡിന്റെ കെട്ട കാലത്ത് പണിയെടുക്കാന്‍ ഇറങ്ങിയ ഫോട്ടോഗ്രാഫര്‍ക്ക് വാഗമ ണ്‍ സിഐയുടെ കേട്ടാലറയ്ക്കുന്ന തെറി. വാഗമണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയസ നിലും , ഡ്രൈവറും ചേര്‍ന്നാണ് ഫോട്ടോഗ്രാഫറെ തടഞ്ഞു നിര്‍ത്തുകയും അപമാനി ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വാഗമണ്ണില്‍ വിവാഹ സംഘത്തിനൊപ്പം ഫോട്ടോ ഷൂട്ടിന് എത്തിയ ചേനപ്പാടിയില്‍ റിഥം സ്റ്റുഡിയോ ഉടമ ചേനപ്പാടി കൊച്ചുപറമ്പില്‍ അനുരാജ് കെ.ആറിനാണ് പോലീസുകാരുടെ മാനസികവും ശാരീരികവുമായ പീഡ നം നേരിടേണ്ടിവന്നത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തി നും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും അനുരാജ് പരാതി നല്‍കിയിട്ടുണ്ട്.

ജൂലൈ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. അനുരാജിന്റെ പരാതി ഇങ്ങനെ. രാവിലെ 10.30 ഓടെ വാഗമണ്‍ നഗരത്തില്‍ ഏലപ്പാറയ്ക്ക് തിരിയുന്ന ജംഗ്ഷിന് സ മീപം റോഡില്‍ ഞങ്ങള്‍ മൂന്ന് പേര്‍ വെഡ്ഡിംഗ് ഷൂട്ട് നടത്താനായി കപ്പിള്‍സിനെ കാ ത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് വാഗമണ്‍ സി.ഐ എത്തിയത്. എന്താ ഇവിടെ നില്‍ക്കുന്നതെന്ന് സി.ഐ തിരക്കി. ഫോട്ടോ ഷൂട്ടിന് വന്നതാണെന്ന് ഞാന്‍ അറിയിച്ചു.റിസോര്‍ട്ടില്‍ റൂം എടുത്തതിനാല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റി ല്ലാതെ പുറത്തിറങ്ങിയതിനാല്‍ 2000രൂപ വീതം ഫൈന്‍ അടയ്ക്കണമെന്ന് ആവശ്യ പ്പെട്ടു. അല്ലെങ്കില്‍ കോടതിയില്‍ ഇരുപതിനായിരം രൂപയാകുമെന്നും പറഞ്ഞു. എ ന്നാല്‍ ഞാന്‍ റൂമെടുത്തിട്ടില്ലെന്നും കപ്പിള്‍സാണ് റൂമെടുത്തതെന്നും തൊഴില്‍ ചെ യ്യാന്‍ വന്നതാണെന്നും പിന്നെന്തിനാണ് പണം അടയ്കുന്നതെന്നും ചൂണ്ടിക്കാട്ടിയതോ ടെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയായിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഡ്രൈവറും തെറി വിളിച്ചു. ഇരുവരും ചേര്‍ന്ന് എ ന്റെ വാഹനത്തിന്റെ ലൈസന്‍സ് വാങ്ങിയ ശേഷം പണം അടച്ചാല്‍ വിടാം അല്ലെ ങ്കില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകും എന്ന് പറഞ്ഞു. കുറ്റം ചെയ്യാത്തതിനാല്‍ പ ണം അടയ്ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ അറിയിച്ചു. വീണ്ടും അസഭ്യം പറഞ്ഞ് ജീപ്പില്‍ കയറിയ സി.ഐ എന്നോട് കാറുമായി സ്റ്റേഷനിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു.

സ്റ്റേഷനില്‍ എത്തിയതോടെ ചാടിയിറങ്ങിയ എസ്.എച്ച്.ഒ കാറില്‍ നിന്ന് ഇറങ്ങിയ എന്റെ അരികിലെത്തി നെഞ്ചില്‍ തള്ളിക്കൊണ്ട് അമ്മയെ ചേര്‍ത്ത് എന്നെ പലത വണ തെറി വിളിച്ചു. നിന്നെ ഞാന്‍ റിമാന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എഫ്.ഐ.ആര്‍ എടുത്ത് കേസെടുത്തതായി എഴുതാന്‍ മറ്റൊരു പൊലുസുകാരനെ ഏല്‍പ്പിച്ചു. ഫോണും വാഹനത്തിന്റെ താക്കോലും പിടിച്ചു വാങ്ങി വീണ്ടും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചു. രണ്ട് മണിക്കൂറോളം സ്റ്റേഷനില്‍ പിടിച്ചു നിറുത്തി രണ്ടായിരം രൂപ തന്നാല്‍ കാറിന്റെ താക്കോല്‍ തരാമെന്ന് പറയുകയും മറ്റൊരു വഴിയുമില്ലാതെ പണം അടയ്ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.കോവിഡ് കാലത്ത് ഫോട്ടോ ഗ്രാഫര്‍മാര്‍ അടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലാണ്. വല്ലപ്പോഴും കിട്ടുന്ന കല്യാണ വര്‍ക്കുകളാണ് ഇവരുടെ ജീവിതം തന്നെ താങ്ങിനിര്‍ത്തുന്നത്. ഇതിനിടെയാണ് ഫോട്ടോഗ്രാഫറോട് അപമര്യാദയായി സി.ഐ പെരുമാറി ഇരിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം രീതിയിലുള്ള പെരുമാറ്റം ഉണ്ടാകുന്നതിനെതിരെ കഴിഞ്ഞദിവസമാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഏറ്റവും മോശമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഉണ്ടായിരുന്നത്.