കാഞ്ഞിരപ്പള്ളി: ഫാ. മാത്യു വടക്കേമുറി കര്‍ഷകര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് വികാരി ജനറാളും മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍. പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ ഫാ. മാത്യു വടക്കേമുറി അനുസ്മ രണവും അവാര്‍ഡ് ദാനവും എംഡിഎസില്‍  നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു വികാരി ജനറാള്‍.

കര്‍ഷകരുടെ ഉന്നമത്തിനായി പ്രയത്‌നിക്കുകയും ഇവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. പൊതു നന്മക്കായി സാധാരണക്കാ രുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുകയും അവരോടൊപ്പം നില കൊള്ളുകയും ചെയ്തി രുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്ന യിക്കുകയും അത് നേടിയെടുക്കുംവരെ പ്രവര്‍ത്തിക്കുകയും ചെയ്തു.   റബര്‍ പാല്‍ കൊണ്ട് റോഡ് ടാര്‍ ചെയ്ത് അദ്ദേഹം സൃഷ്ടിച്ച വികസന മാറ്റം ഇപ്പോഴും  ചരിത്ര ത്തിന്റെ ഭാഗമാണ്.  ചെറുകിട ജല പദ്ധതിയിലൂടെ തുലാപ്പള്ളി, ഏയ്ഞ്ചല്‍വാലി എന്നിവിടങ്ങളിലെ ഓരോ വീടുകളിലും ഓരോ ബള്‍ബ് പ്രകാശിപ്പിച്ച്  വൈദ്യുതി നാടിന് സ്വയം പര്യാപ്തമാക്കി നല്‍കി.

പമ്പ, അഴുത നടികളുടെ കുറുകെ നെടുനീളന്‍ പാലങ്ങള്‍ നിര്‍മിക്കപ്പെട്ടതോടെയാണ് വികസനങ്ങള്‍ കര്‍ഷക കുടിയേറ്റ മേഖലയായ പമ്പാവാലിക്ക് സ്വന്തമായി തുടങ്ങി യത്. അതിന് കാരണക്കാരനും നായകനുമായിരുന്നു.വനിതകള്‍ക്ക് സ്വയം തൊഴിലു കളും വരുമാനവും നാടന്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങളും ന്യായ മായ വിലയും കുടില്‍ വ്യവസായങ്ങളും ഗാര്‍ഹിക പാചക വാതക സംരംഭങ്ങളു മൊക്കെ തുടങ്ങിയതിനു പിന്നില്‍ വടക്കേമുറിയച്ചന്റെ പ്രയത്‌നം ഉണ്ടായിരുന്നുവെ ന്ന്  ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ കൂട്ടിച്ചേര്‍ത്തു.

എംഡിഎസ് ചാപ്പലില്‍ അനുസ്മരണ ബലിയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മലനാട് മില്‍ക്ക് സൊസൈറ്റിയുടെ  വാര്‍ഷിക സമ്മേളനം  നടന്നു.  ഫാ. മാത്യു  വടക്കേമുറിയുടെ സ്മരണാര്‍ഥം നല്‍കുന്ന മികച്ച ക്ഷീര കര്‍ഷക അവാര്‍ ഡിന് കൊച്ചറ കൊച്ചുപുരയ്ക്കല്‍ സന്തോഷ് അര്‍ഹനായി. അദ്ദേഹത്തിന് 25000 രൂപയും ഫലകവും നല്‍കി. ക്ഷീരകര്‍ഷകരുടെ മക്കളില്‍ പത്താം ക്ലാസിലും പ്ലസ്ടുവി ലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 26 വിദ്യാര്‍ഥികള്‍ക്ക് 10,001 രൂപ വീതമുള്ള കാഷ് അവാര്‍ഡ് നല്‍കി.

സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയില്‍, അസിസ്റ്റന്റ് സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കിളിരൂപറന്പില്‍, ഫാ. ജോണ്‍ പനച്ചിക്കല്‍, ഫാ. ചെറിയാന്‍ ചുളയില്ലാപ്ലാക്കല്‍, കര്‍ഷക പ്രതിനിധി ജോര്‍ജ് അരീപ്പറന്പില്‍, ജയന്‍ മന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.